എന്‍ജിഒ യൂണിയൻ പരിസ്ഥിതി ദിനാചരണം നടത്തി

കോട്ടയം: എന്‍ജിഒ യൂണിയൻ എല്ലാ ഏരിയ കേന്ദ്രങ്ങളിലും ഓഫീസ് കേന്ദ്രങ്ങളിലും പരിസ്ഥിതി ദിനാചരണം നടത്തി. മുന്‍വര്‍ഷങ്ങളില്‍ നട്ട വൃക്ഷങ്ങളുടെ പരിപാലനത്തോടൊപ്പം ഇത്തവണ ഔഷധസസ്യങ്ങൾ നട്ടു കൊണ്ടാണ് ദിനാചരണം സംഘടിപ്പിച്ചത്. കോട്ടയം ടൗൺ ഏരിയയില്‍ വയസ്കര വിദ്യാഭ്യാസ സമുച്ചയത്തില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍ ഔഷധസസ്യ തൈ നടീലീന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ ഡി സലിംകുമാര്‍, ഏരിയ പ്രസിഡന്റ് സുദീപ് എസ്‌, ജോയിന്റ് സെക്രട്ടറി സുബിന്‍ ലൂക്കോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisements

കാഞ്ഞിരപ്പള്ളിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എസ്‌, ഏരിയ സെക്രട്ടറി രാജി എസ്‌, ഏരിയ പ്രസിഡന്റ് കെ സി പ്രകാശ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാമ്പാടി ഏരിയയില്‍ പള്ളിക്കത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസര്‍ ഡോ. നിത ആലീസ് പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം സജിമോന്‍ തോമസ്, ഏരിയ സെക്രട്ടറി ആര്‍ അശോകൻ, ഏരിയ പ്രസിഡന്റ് എം കെ ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

വൈക്കത്ത് കടുത്തുരുത്തി പോളിടെക്നിക് കാമ്പസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി കെ വിപിനന്‍, സി ബി ഗീത, ഏരിയ സെക്രട്ടറി എം ജി ജയ്‍മോന്‍, പ്രസിഡന്റ് വി ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.

പാലായില്‍ മുനിസിപ്പൽ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. വി വി വിമല്‍കുമാര്‍, ജി സന്തോഷ് കുമാർ, പി എം സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചങ്ങനാശ്ശേരിയില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ രാജു ഉദ്ഘാടനം ചെയ്തു.

ഏറ്റുമാനൂരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ ആര്‍ ജീമോന്‍, എം എഥല്‍, ബിലാല്‍ കെ റാം, ഷാവോ സിയാങ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോട്ടയം സിവിൽ സ്റ്റേഷനില്‍ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം വി സി അജിത്, ഏരിയ സെക്രട്ടറി മനേഷ് ജോൺ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles