കോട്ടയം: മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ അടൂർ സ്വദേശിയെ എട്ടു വർഷം കഠിന തടവിന് ശിക്ഷിച്ച് ചങ്ങനാശേരി കോടതി. മണിമല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പത്തനംതിട്ട അടൂർ പന്നിവിഴ തുണ്ടിയിൽ വീട്ടിൽ ബിജോയിയെ (41)യാണ് ചങ്ങനാശേരി ഫാസ്ട്രാക്ക് കോടതി ശിക്ഷിച്ചത്. എട്ടു വർഷം കഠിന തടവും 75000 രൂപ പിഴയുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇയാളെ കോട്ടയം ജില്ലാ ജയിലിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. മണിമല പൊലീസ് സബ് ഇൻസ്പെക്ടർ ജെബി. കെ. ജോൺ (റിട്ട), എ.എസ്.ഐ റോബി. ജെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Advertisements