കുമരകം റോഡിൽ വ്യത്യസ്ത അപകടങ്ങൾ : നിയന്ത്രണം വിട്ട കാറുകൾ അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് പരിക്ക്

കോട്ടയം : കുമരകം റോഡിൽ അപകടങ്ങളിലായി രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. പോസ്റ്റ് ഒടിഞ്ഞു വൈദ്യുതി വിതരണം തടസപ്പെട്ടു. കോട്ടയം – കുമരകം റോഡിലുണ്ടായ വ്യത്യസ്ത അപകടങ്ങളിലാണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റത്.

Advertisements

ചെങ്ങളം അയ്യമ്മാത്ര പാലത്തിനു സമീപം ചെങ്ങളം ഗവ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനികൾക്ക് കാറിടിച്ചാണ് പരിക്കേറ്റത്. ചെങ്ങളം ഗുരുസ്മൃതി ജംഗ്ഷനു സമീപം താമസിക്കുന്ന ബൈജുവിന്റെ മകൾ നന്ദന (15), അഭിലാഷിന്റെ മകൾ വൈഷ്ണവി (15) എന്നിവർക്കാണ് പരിക്കേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂളിൽ നിന്നും വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരകം കണ്ണാടിച്ചാൽ സ്വദേശി അമൽ ആണ് കാർ ഓടിച്ചിരുന്നത്. വഴിവക്കിലൂടെ നടന്നു പോയ വിദ്യാർത്ഥിനികളെ നിയന്ത്രണം വിട്ട കാർ ഇടിയ്ക്കുകയായിരുന്നു എന്നും, അമിതമായി മദ്യപിച്ചിരുന്നതാണ് അപകട കാരണമായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

 കുമരകം റോഡിൽ ആറ്റാമംഗലം പളളിക്ക് മുന്നിലുണ്ടായ മറ്റൊരു അപകടത്തിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. പോസ്റ്റ് വാഹനത്തിന് മുകളിലേക്ക് ഒടിഞ്ഞു വീണു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. വാഹനം കോട്ടയത്ത് നിന്ന് കുമരകത്തേക്ക് പോകുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന കുമരകം സ്വദേശികളായ നാലു പേരും കാര്യമായ പരുക്കുകളില്ലാതെ രക്ഷപെട്ടു. വൈദ്യുതി ജീവനക്കാർ സ്ഥലത്തെത്തി പോസ്റ്റ് മാറ്റിയിടുന്ന പ്രവൃത്തികൾ നടന്നു വരുന്നു.ഇരു സംഭവങ്ങളിലും കുമരകം പൊലീസ് കേസെടുത്തു. 

Hot Topics

Related Articles