കോട്ടയം : പാല ഈരാറ്റുപേട്ടയിൽ ഒരാഴ്ച മുമ്പ് പുഴയിൽ കാണാതായ നസീബ(85)യുടെ മൃതദേഹം കണ്ടെത്തി. നബീസയുടെ മൃതദേഹം കണ്ടെത്തിയത് കിടങ്ങൂരിനു സമീപത്തെ കടവിൽ നിന്ന്. കിടങ്ങൂർ പൊലീസ് കേസെടുത്തു. നേരത്തെ ഈരാറ്റുപേട്ടയിലെ പാലത്തിൽ നിന്ന് നസീബ ആറ്റിൽ ചാടുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതേ തുടർന്ന് പൊലീസും അഗ് നിരക്ഷാ സേനയും തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറായിലേയ്ക്ക് മാറ്റി.
Advertisements