ഔഷധ മേഖലയിലെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.എം.എസ്.ആർ.എ കൺവെൻഷൻ നടത്തി

കോട്ടയം: കേന്ദ്ര സർക്കാരിന്റെ ഔഷധ മേഖലയിലെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഉള്ള പ്രചരണ ആരംഭ കൺവെൻഷൻ കെ.എം.എസ്.ആർ.എ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.. കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഔഷധ മേഖലയിലെ നയങ്ങൾ സാധാരണക്കാർക്കും തൊഴിലാളികൾക്കും വലിയ വെല്ലുവിളിയാണെന്നും ജനജീവിതം കൂടുതൽ ദുസ്സഹമായി തീരുമെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എം.എസ്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി. കൃഷ്ണാനന്ദ് പറഞ്ഞു. കെ.എം.എസ്.ആർ.എ കോട്ടയം ജില്ലാ പ്രസിഡണ്ട് രതീഷ് ജി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി റിയാസ് റഹ്മാൻ ജില്ലാ ട്രഷറർ അജയൻ ജി.ആർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles