കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗമായ യുവാവിനെ നാട് കടത്തി..! ആർപ്പൂക്കര സ്വദേശിയായ യുവാവിനെ നാട് കടത്തിയത് സ്ഥിരം ശല്യമായതിനെ തുടർന്ന്; കാപ്പ ചുമത്തിയത് ജില്ലാ പൊലീസ്

കോട്ടയം: നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. ആർപ്പൂക്കര വില്ലൂന്നിയിൽ കോലേട്ടമ്പലം ചക്കിട്ടപറമ്പിൽ വീട്ടിൽ രാജു ദേവസ്യ മകൻ അഖിൽ രാജുവിനെയാണ് കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് അഖിൽ രാജുവിനെ ആറ് മാസത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.

Advertisements

കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗമായ അഖിൽ രാജു ഗാന്ധിനഗർ, കോട്ടയം കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ, ആലപ്പുഴ വള്ളികുന്നം എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നരഹത്യാശ്രമം, കവർച്ച, സംഘം ചേർന്ന് അതിക്രമിച്ചു കയറി ദേഹോപദ്രവമേൽപ്പിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരുംദിവസങ്ങളിലും തുടരുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.