കുമരകത്ത് ഹോട്ടലിനു നേരെ ആക്രമണം; ആക്രമണം നടത്തിയത് സി.പി.എം പ്രവർത്തകരെന്ന് ആരോപണം; വീഡിയോ കാണാം

കുമരകം: കുമരകം ചക്രംപടി ഭാഗത്ത് പ്രവർത്തിക്കുന്ന നാട്ടു രുചിക്കൂട്ട് എന്ന ഹോട്ടലിലാണ് ആക്രമണം നടന്നത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് സംഭവം. ആക്രമണത്തിൽ ഹോട്ടലുടമ അജിത് വി അരവിന്ദ് (36) ഭാര്യ അനിമോൾ (35) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞ മൂന്നു വർഷമായി ചികിത്സ നടത്തിവരുകയും ഇപ്പോൾ ഡയാലിസിസിനു വിധേയമായി ചികിത്സ തുടരുന്ന ഹോട്ടൽ ഉടമ അജിതിനും ഭാര്യ അനിമോൾക്കുമാണ് സ്ഥാപനത്തിൽ വെച്ച് മർദ്ദനമേറ്റത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കസ്റ്റമേഴ്‌സിനു മുന്നിലാണ് മർദ്ദനം നടന്നത്. തടയാനെത്തിയ ഭാര്യ അനുമോളെ അക്രമികൾ മർദ്ദിക്കുകയും, തള്ളി താഴെ ഇട്ടതായും പറയുന്നു.

Advertisements

കടയിലെത്തി ഭീക്ഷണിപ്പെടുത്തിയ മദ്യപ സംഘം സാധനസാമഗ്രികൾ എറിഞ്ഞുടയ്ക്കുകയും, ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്ന വരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയും ചെയ്തു. മർദ്ദനമേറ്റ ഹോട്ടലുടമയെ കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും കണ്ണിനേറ്റ ക്ഷതം മൂലം ജില്ലാ ജനറലാശുപത്രിയിലേക്ക് പോകേണ്ടി വന്നു. തുടർന്ന് കോട്ടയം ജനറലാശുപത്രിയിൽ പോയി കൂടുതൽ പരിശോധനകൾക്ക് ശേഷം തിരികെയെത്തിയ അജിത്തിനെ കുമരകം പ്രാധമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ കാത്ത് നിന്ന പന്ത്രണ്ടംഗ സംഘം മർദ്ദിക്കുവാൻ ശ്രമിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാത്ത് നിന്ന സംഘം ആശുപത്രിക്ക് മുന്നിൽ ഭീക്ഷണി മുഴക്കിയും, മർദ്ദനത്തിനു ശ്രമിക്കുകയും ചെയ്തതോടെ ഉള്ളിലേക്ക് ഓടിക്കയറി വിവരം ധരിപ്പിച്ചെങ്കിലും ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ പേടിച്ചരണ്ട് ഓടി രക്ഷപ്പെട്ടുവെന്നും അജിത് പറഞ്ഞു. മണിക്കൂറോളം ഹോട്ടലിലും പിന്നീട് ആശുപത്രിയിലും അക്രമി സംഘം അഴിഞ്ഞാടിയിട്ടും പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ഇതിന് കാരണമെന്ന ആക്ഷേപമുണ്ട്.

കടയിലും, പിന്നീട് ആശുപത്രിയിലുമെത്തിയ സംഘം സി.പി.എം പ്രവർത്തകരാണെന്നും, പൊലീസു വന്നാലും ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞതായി മർദ്ദനമേറ്റ കടയുടമ അജിത് പറഞ്ഞു. സംസ്ഥാന ഉത്തരവാദ ടൂറിസം മിഷന്റെ സഹായത്തോടെയാണ് സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. കോവിഡിൽ അടച്ചിടേണ്ടി വന്ന സംഭരംഭം പിന്നീട് ഭീമമായ കടബാധ്യതയിലാണ് തുടർന്ന് പ്രവർത്തിച്ചത്.
കുറേനാളുകളായി തുടച്ചയായി ഇതേ സംഘം ഹോട്ടലിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അജിതിന്റെ ഭാര്യ അനിമോൾ പറഞ്ഞു. ഇതേ സംഘം കഴിഞ്ഞ മാസം ഹോട്ടലിലെത്തുകയും യാതൊരു പ്രകോപനവുമില്ലാതെ അവിടെ ഭക്ഷണം കഴിക്കാനെത്തിയവരെ തടഞ്ഞ് വിരട്ടി ഓടിച്ചുവിടുകയും ചെയ്തിരുന്നു.

‘ ഒരു പാർട്ടി കുടുംബത്തിൽ നിന്നു വരുന്ന ഞാൻ ഒരു പാർട്ടിക്കാരനാണെന്നു പറഞ്ഞിട്ടും കുമരകത്തെ സി പി എം കാരാണ് ഞങ്ങൾ , നിന്നെ ഇവിടെ ഹോട്ടൽനടത്താൻ അനുവദിയ്ക്കില്ല ‘ എന്ന് കൊലവിളിയ്ക്കിടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞിരുന്നതായി ഹോട്ടൽ ഉടമ അജിത്ത് പറഞ്ഞു.
ഹോട്ടലുടമയെ മർദ്ദിച്ച അക്രമി സംഘവുമായി പാർട്ടിയ്ക്ക് യാതൊരു ബന്ധമില്ല എന്നും, പാർട്ടിയുടെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടിയെടുക്കുമെന്നും സി പി.എം കുമരകം നോർത്ത് ലോക്കൽ സെക്രട്ടറി ടി.വി. സുധീർ വിഷയത്തിൽ പ്രതികരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.