കോട്ടയം : സ്വപ്നയും – സരിത്തും കടത്തിയ 600 കിലോ സ്വർണം മുഖ്യമന്ത്രിയുടെ കയ്യിലെത്തിയതായി മുൻ എം.എൽ.എ പി.സി ജോർജ്. പിണറായിയുടെ കൗൺ ഡൗൺ ആരംഭിച്ചു. ചെത്തുകാരന്റെ മകൻ എന്ന് അഭിമാനം കൊള്ളുന്ന പിണറായിയുടെ മക്കൾ എങ്ങിനെ ശതകോടീശ്വരന്മാരായി എന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രി രാജി വച്ച് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അദേഹം പറഞ്ഞു.
പി.സി ജോർജ്
ഞാൻ സ്വപ്നയെ കണ്ടു. ശരിയാണ്. സ്വപ്ന എന്നെ തൈക്കാട് ഗസറ്റ് ഹൗസിൽ വന്ന് എന്നെ കണ്ടതാണ്. വേദനയോടെ പറഞ്ഞ് എഴുതി തന്നതാണ്. ഞാൻ നേരിട്ട് കണ്ടപ്പോൾ പേടിച്ച് പോയി. മുഖ്യമന്ത്രി നേരിട്ട് കച്ചവടം നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സ്വപ്ന സുരേഷിനെ വിളിച്ചിട്ട് മുഖ്യമന്ത്രിയ്ക്ക് ദുബായിലേയ്ക്ക് പോകാൻ സീറ്റും അറേഞ്ച് മെന്റും ചെയ്യാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പോയി ഒരു ബാഗേജും കൂടി എത്തിക്കാൻ ആവശ്യപ്പെട്ടു. ആ ബാഗേജ് സ്കാൻ ചെയ്തപ്പോൾ ആ ബാഗേജ് നിറയെ നോട്ട് കെട്ടുകൾ. പി.ആർ. ഒ സരിത് നോക്കിയ ശേഷം അത് അയക്കുകയും ചെയ്തു. കസ്റ്റംസിന് സംശയം തോന്നി. കസ്റ്റംസ് ഈ പാഴ്സൽ തുറന്നപ്പോൾ 30 കിലോ സ്വർണം കിട്ടി. ആ കേസ് എടുത്തപ്പോൾ സ്വപ്നയും , സരിത്തും , ശിവശങ്കറും പ്രതിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരിക്കും മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ടതാണ്. എന്നാൽ , അതി ബുദ്ധിമാനായ മുഖ്യമന്ത്രി കേസ് അന്വേഷിക്കാൻ എൻ.ഐ.എയെ ക്ഷണിച്ചു. തീവ്രവാദ കേസ് അന്വേഷിക്കുന്ന എൻ.ഐ.എ കേസ് അന്വേഷിക്കുന്നതോടെ ഒന്നര മാസം കഴിഞ്ഞപ്പോൾ ശിവശങ്കർ പുറത്തിറങ്ങി. സ്വപ്ന അടക്കമുള്ളവർ ഒന്നര വർഷം ജയിലിൽ കിടന്നു. ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് ഇത് പഴയ കേസാണ് എന്നാണ്. ഇത് പഴയ കേസ് ആക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സമീപിച്ചിരുന്നു. എന്നാൽ കൊച്ചിയിൽ എത്തിയ സ്വപ്ന തന്നെ കാണാതെ പോകുകയായിരുന്നു. 21 തവണ തങ്ങൾ 30 കിലോ വീതം സ്വർണം കടത്തിയിട്ടുണ്ട്. 22 ആം തവണയാണ് പിടിച്ചത്. 21 തവണ കടത്തിയ സ്വർണം മുഖ്യമന്ത്രി പിണറായിയുടെ കയ്യിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് സ്വർണം കൈ മാറി എന്ന് സ്വപ്നയും സരിത്തും തന്നോട് പറഞ്ഞിട്ടുണ്ട്.
പിണറായി 1970 ലാണ് എം.എൽ.എ ആയത്. 20 വർഷം മാത്രം എം.എൽ.എ ആയ , ചെത്തുകാരന്റെ മകനെന്ന് അഭിമാനത്തോടെ പറയുന്ന പിണറായിയുടെ മക്കൾ എങ്ങനെ ശതകോടീശ്വരർ ആയി. മകളുടെ കമ്പനിയുടെ വളർച്ച സി.ബി ഐ അന്വേഷിക്കണം. മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഫാരിസ് അബൂബക്കറിനൊപ്പമാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് റബർ സ്റ്റാമ്പ് മാത്രമാണ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേരളത്തിന്റെ ഭരണം നടത്തുന്നത്. വിഴിഞ്ഞം പദ്ധതിയുടെ പേരിലും എയർ പോർട്ടിന്റെ പേരിലും പിണറായിയും , അദാനിയും തമ്മിൽ കച്ചവടമാണ്. മുഖ്യമന്ത്രി രാജി വച്ച് കേസ് സി.ബി.ഐ അന്വേഷിക്കണം.