കോട്ടയം നഗര മധ്യത്തിൽ കാൽ നടയാത്രക്കാരായ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു: ജില്ലാ ആശുപത്രിയ്ക്ക് മുന്നിലും ശാസ്ത്രി റോഡിലും തെരുവ് നായയുടെ ആക്രമണം

കോട്ടയം : നഗരമധ്യത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. ശാസ്ത്രി റോഡിലും കെ.കെ റോഡിൽ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലും വച്ചാണ് യാത്രക്കാർക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. എം.എൽ റോഡ് സ്വദേശി ബിനു (31) , തൃശൂർ സ്വദേശി ഫ്രാൻസിസ് (56), സോണി വർഗീസ് എന്നിവർക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.

Advertisements

വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കെ.കെ റോഡിൽ ജില്ലാ ജനറൽ ആശുപത്രിയ്ക്ക് മുന്നിലും , ശാസ്ത്രി റോഡിലുമായിരുന്നു സംഭവം. ജില്ലാ ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ വച്ച് ബിനുവിനും ഫ്രാൻസിസിനും കടിയേൽക്കുകയായിരുന്നു. ശാസ്ത്രി റോഡിൽ വച്ചാണ് സോണി വർഗീസിന് കടിയേറ്റത്. ഇരുവരെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles