അഖണ്ഡതയ്ക്കും, മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ എൻസിപി യുടെ പങ്ക് നിസ്തുല മാണെന്ന് എൻസിപി പത്തനംതിട്ട ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മറ്റി ഓഫീസിൽ നടന്ന സ്ഥാപക ദിനാചരണ യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് മോഡി സർക്കാരിനെതിരെ രംഗത്തിറക്കാനുള്ള ശേഷി കോൺഗ്രസിന് ഇല്ല. രാജ്യം ഇന്ന് അതിനായി കാണുന്ന ഏക ശക്തി പവാർജി ആണ്. എൻസിപി യുടെ പ്രാധാന്യം ഇന്ന് ഏറെ പ്രസക്തമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പാർട്ടി 24-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കോളേജ് ജംഗ്ഷനിൽ സം:നിർവാഹക സമിതി അംഗം ചെറിയാൻ ജോർജ് തമ്പു പതാക ഉയർത്തി. ജില്ലാ കമ്മറ്റി ഓഫീസിൽ നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. മാത്തൂർ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി ജെ ജോൺസൺ, ആറന്മുള ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജു ഉളനാട്, എൻവൈസി ജില്ലാ പ്രസിഡന്റ് റിജിൻ കരിമുണ്ടയ്ക്കൽ, എൻകെഎസ് ജില്ലാ പ്രസിഡന്റ് രഞ്ചിത് പി ചാക്കോ, എസ് സി/ എസ് റ്റി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ദാമോദരൻ ഓമല്ലൂർ, എൻവൈസി ജില്ലാ ജനറൽ സെക്രട്ടറി സോണി സാമുവൽ ,എൻഎംസി ജില്ലാ സെക്രട്ടറിമാരായ ശ്രീലക്ഷ്മി, രൻജു ബിനു, എൻകെഎസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സംഗീത് പരമേശ്വരൻ എന്നിവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ്സ് ജില്ലാപ്രസിഡന്റ് ബെൻസൺ ഞെട്ടൂർ കൃതജ്ഞ രേഖപ്പെടുത്തി. സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. മാത്തൂർ സുരേഷ്
മധുരം വിളമ്പി.
എൻ.സി.പി സ്ഥാപക ദിനാചരണം നടത്തി
Advertisements