കോട്ടയം: ഒൻപതു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 14 വർഷം കഠിന തടവും 25000 രൂപ പിഴയും.
9 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 14 വർഷം കഠിന തടവ്. വെളിയന്നൂർ സ്വദേശിയെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ) ശിക്ഷിച്ചത്. പ്രതിക്ക് 25000/ രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. പിഴ തുക അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കണം.
2018 ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാവ് വിദേശത്ത് ജോലിയിൽ ആയിരുന്നു. പെൺകുട്ടിയുടെ മുതിർന്ന സഹോദരന്മാരായ 15ഉം, 14ഉം വയസുള്ള ആൺകുട്ടികൾ സ്കൂൾ ഹോസ്റ്റലിലും ആയിരുന്നു. രാമപുരത്തുള്ള വാടക വീട്ടിൽ താമസിക്കവേയാണ് പെൺകുട്ടിയെ പിതാവ് ഉപദ്രവിച്ചത് എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സംഭവത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് എറണാകുളം ചേരാനല്ലൂരിലുള്ള മാതാവിന്റെ വീട്ടിലേക്ക് മാറ്റപ്പെട്ട പെൺകുട്ടി അവിടെ വച്ച് മുത്തശ്ശിയോട് വിവരം പറയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് ചേരാനല്ലൂർ പൊലീസ് കേസെടുത്ത് രാമപുരം സ്റ്റേഷനിലേക്ക് അയച്ച് കൊടുക്കുകയായിരുന്നു. അന്നത്തെ പാലാ ഡിവൈ.എസ്.പി വി.ജി വിനോദ് കുമാറിന്റെ മേൽ നോട്ടത്തിൽ രാമപുരം പൊലീസ് ഇൻസ്പെക്റ്റർ ജോയ് മാത്യുവാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ അഡ്വ. പോൾ. കെ എബ്രഹാം ഹാജരായി.