കോട്ടയം: മൂന്നു വർഷം മുൻപ് കാഞ്ഞിരപ്പള്ളിയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതികളായ രണ്ടു പേരെ കോടതി വിട്ടയച്ചു. കാഞ്ഞിരപ്പള്ളി മേലേറ്റുതകിടി ഭാഗം ആലക്കൽ വീട്ടിൽ അനിൽ (ഒറ്റക്കൊമ്പൻ-35), ഗണപതിയാർ കോവിൽ ഭാഗം കണ്ടത്തിൽ വീട്ടിൽ രാജേഷ് (കാളയപ്പൻ – 31), അനിൽ എന്നിവരെയാണ് കോടതി വിട്ടയച്ചത്. കോട്ടയം ജില്ലാ സെഷൻസ് അഞ്ചാം കോടതി സാനു പണിക്കർ വിട്ടയച്ചത്. 2019 ഫെബ്രുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം.
മൂവാറ്റുപുഴയിൽ നിന്നും കുമളിയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് ശേഷം ബൈക്കിൽ പിന്നാലെ എത്തിയ പ്രതികൾ ആക്രമണം നടത്തി സ്വർണ മാല അപഹരിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിലെ ഒരു സാക്ഷി പോലും കൂറുമാറാതിരുന്ന കേസിൽ കൃത്യമായ വാദ മുഖങ്ങൾ നിരത്തി സാക്ഷികളെ കൃത്യമായി ഖ്ണ്ഡിച്ചാണ് പ്രതിഭാഗം കേസിൽ വിജയം കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസിനു പരിക്കേറ്റവരുടെ ആശുപത്രിചീട്ട് ഹാജരാക്കാനാവാതെ പോയതും, മഹ്സറിലെ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം പ്രതികൾക്ക് അനുകൂലമായി വാദിച്ചത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി, കെ.എസ് ആസിഫ്, മുഹമ്മദ് ഹാരിസ്, ഷാമോൻ ഷാജി, വരുൺ. അഡ്വ.മീര എന്നിവർ കോടതിയിൽ ഹാജരായി.