കോട്ടയം: കോട്ടയം കൊടുങ്ങൂരിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടിച്ചു. കോട്ടയം കൊടുങ്ങൂരിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏട്ടുമുട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെ
കോട്ടയം നെടുംകുന്നത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റിയംഗം ജിജി പോത്തനും തമ്മിലും തമ്മിലടി ഉണ്ടായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ആണ് കോൺഗ്രസ് നേതാക്കൾ തമ്മിൽ അടിച്ചത്.
ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പങ്കെടുത്ത കൊടുങ്ങൂരിലെ അനുമോദന ചടങ്ങിന് പിന്നാലെയാണ് ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏറ്റുമുട്ടിയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.
ഇന്നലെ വൈകിട്ട് 6.15 ന് കോട്ടയം നെടുംകുന്നത്ത് ആണ് രണ്ടാമത്തെ സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. വ്യക്തിപരമായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പറഞ്ഞു. നിലവിൽ പൊലീസിൽ പരാതി നൽകാൻ നേതാക്കൾ തയ്യാറായിട്ടില്ല.