കോട്ടയം : കുറഞ്ഞ ചിലവിൽ സഞ്ചാരികളുടെ സ്വർഗമായ മൂന്നാർ സന്ദർശിക്കാൻ അവസരം ഒരുക്കി കെ.എസ്.ആർ.ടി.സി. ജൂലൈ മൂന്നിനാണ് കെ.എസ്.ആർ.ടി.സിയുടെ ഏകദിന ഉല്ലാസ യാത്രയ്ക്ക് അവസരം ഒരുങ്ങുന്നത്.
ഫ്ളവർ ഗാർഡൻ , മാട്ടുപ്പെട്ടി ഡാം , കുണ്ടള ഡാം , ടോപ്പ് സ്റ്റേഷൻ , ടി മ്യൂസിയം , ഫോട്ടോ പോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.
ജൂലായ് മുന്നിന് രാവിലെ 05.30 ന് പുറപ്പെട്ട് രാത്രി 10.00 ന് തിരികെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 900 രൂപയാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും മറ്റു യാത്രാ ചിലവുകളും യാത്രക്കാർ സ്വയം വഹിക്കണം.
ഫോൺ – വിജു കെ.നായർ – 9495876723, പി.എസ് അജികുമാർ – 8547832580, എസ് വിഷ്ണു – 8547564093
ആനവണ്ടിയിൽ ആഘോഷമായി മുന്നാറിലേയ്ക്ക് പോകാം : അതും കുറഞ്ഞ ചിലവിൽ ; കോട്ടയത്തു നിന്നും മൂന്നാറിലേയ്ക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ആദ്യ യാത്രാ പാക്കേജ് ഇങ്ങനെ
Advertisements