കൊല്ലാട് : ഭർത്താവ് മരിച്ച് 24 മണിക്കൂർ തികയും മുൻപ് ഭാര്യയും മരിച്ചു. കൊല്ലാട് സ്വദേശികളായ ദമ്പതികളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. കൊല്ലാട് പുത്തൻ പുരക്കുഴിയിൽ കുഞ്ഞുഞ്ഞൂട്ടി (പൊന്നൻ – 62 ) ഭാര്യ സൂസമ്മ ( 52 ) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്.
സൂസമ്മ ക്യാൻസർ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം ജില്ലാ ആസ് പത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരം ശ്വാസതടസ്സത്തെ തുടർന്ന് ഭർത്താവ് പൊന്നനേയും ഇതേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പൊന്നൻ ചൊവ്വാഴ്ച രാവിലെ മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഭാര്യയേയും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുവന്നിരുന്നു. ബുധനാഴ്ച രാവിലെ പത്തു മണിക്ക് പൊന്നന്റെ സംസ്കാരം തീരുമാനിച്ചിരിക്കെ സൂസമ്മ രാവിലെ എട്ട് മണിയോട് മരണപ്പെടുകയായിരുന്നു. ഇരുവരുടേയും സംസ്കാരം ജൂൺ 15 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക് പരുത്തുമ്പാറ ഐ പി സി യുടെ ശ്മശാനത്തിൽ. മക്കൾ: അനൂപ്, ആഷ്മി മരുമക്കൾ : നയൻതാര ,ഷിനു.