കോട്ടയം തിരുനക്കരയിലെ അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ തട്ടിപ്പ്; എ.ജെ ട്രസ്റ്റെന്ന പേരിൽ രസീതടിച്ച് പിരിവെടുത്തത് മുണ്ടക്കയം സ്വദേശി; മുണ്ടക്കയത്തു നിന്നെത്തി തട്ടിപ്പ് നടത്തിയത് കോട്ടയം നഗരത്തിൽ മുറിയെടുത്ത്

തിരുനക്കരയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: തിരുനക്കര അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ തട്ടിപ്പ്. എ.ജെ ട്രസ്റ്റ് എന്ന പേരിൽ കുടുംബ ട്രസ്റ്റ് രജിസ്റ്റർ ചെയ്ത് മുണ്ടക്കയം സ്വദേശിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. തട്ടിപ്പ് വ്യാപകമായി നടക്കുകയും, അജയ് സ്മൃതി ട്രസ്്റ്റിന്റെ ഭാരവാഹികളിൽ നിന്നു പോലും പിരിവ് നടക്കുകയും ചെയ്തതോടെ ട്രസ്റ്റ് മാനേജിംങ് ട്രസ്റ്റി എം.എൻ രാധാകൃഷ്ണൻ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ വെസ്റ്റ് പൊലീസ് മുണ്ടക്കയം സ്വദേശിയായ അജയ് ഉത്തമനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് തട്ടിപ്പ് ആവർത്തിക്കില്ലെന്ന് ഏഴുതി വയ്പ്പിച്ച ശേഷം ഇയാളെ വിട്ടയച്ചു.

Advertisements

എ.ജെ ചാരിറ്റബിൾ ട്രസ്റ്റ് തിരുനക്കര എന്ന പേരിലാണ് തട്ടിപ്പ് സംഘം ട്രസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, തിരുനക്കര കേന്ദ്രീകരിച്ച് മികച്ച രീതിയിലാണ് അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. ഈ ട്രസ്റ്റിന് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മികച്ച പിൻതുണയും ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം തിരുനക്കര തന്നെ കേന്ദ്രീകരിച്ച് എ.ജെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020 ൽ രജിസ്റ്റർ ചെയ്ത സംഘടനയിൽ ഇപ്പോൾ പിടിയിലായ അജയ് ഉത്തമനും മാതാപിതാക്കളും മാത്രമാണ് അംഗങ്ങൾ. ഈ ട്രസ്റ്റിന്റെ പേരിൽ കോട്ടയം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഇവർ പിരിവ് നടത്തിയിട്ടുണ്ട്. ചങ്ങനാശേരി, തിരുവല്ല, ഏറ്റുമാനൂർ, കോട്ടയം തിരുനക്കര പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ രണ്ടു വർഷത്തിനിടെ പല തവണ ഈ സംഘം പിരിവിനായി എത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് കഴിഞ്ഞ ഏപ്രിലിൽ അജയ് സ്മൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ തന്നെ അംഗത്തിന്റെ വീട്ടിൽ പിരിവിനായി സംഘം എത്തിയത്. തുടർന്ന് ഇവർ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.

തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജയ് ഉത്തമനെ കണ്ടെത്തിയതും കസ്റ്റഡിയിൽ എടുത്തതും. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ താക്കീത് ചെയ്ത ശേഷം വിട്ടയച്ചു.

Hot Topics

Related Articles