തെള്ളകം ചൈതന്യയിൽ സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അങ്കന്‍വാടികളില്‍ സേവനം അനുഷ്ഠിക്കുന്ന ടീച്ചേഴ്‌സിനായി സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങളെക്കുറിച്ചും ഇതര സ്ത്രീ സുരക്ഷ നിയമങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറിന് ലീഗല്‍ അഡൈ്വസര്‍ അഡ്വ. ലീബാമോള്‍ റ്റി. രാജന്‍ നേതൃത്വം നല്‍കി. സൗജന്യ നിയമ സഹായത്തോടൊപ്പം കൗണ്‍സിലിംഗ് സേവനവും സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററിലൂടെ കെ.എസ്.എസ്.എസ് നല്‍കി വരുന്നു.  

Advertisements

Hot Topics

Related Articles