ഭർത്താക്കന്മാരില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി അസംസ്വദേശിനികളെ ആക്രമിച്ച സംഭവം; തിരുവല്ലയിൽ രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതം; മറ്റു മൂന്നു പ്രതികൾ റിമാൻഡിൽ

തിരുവല്ല: ഭർത്താക്കന്മാരില്ലാത്ത സമയം നോക്കി താമസസ്ഥലത്തെത്തി ആസാം സ്വദേശിനികളെ കടന്നു പിടിച്ച മൂന്നു പേർ അറസ്റ്റിൽ. രണ്ടു പേർക്കായി തിരുവല്ല പോലീസ് അന്വേഷണം ആരംഭിച്ചു. വെണ്ണിക്കുളം കോഴിമലയിൽ താഴേവീട്ടിൽ അനിൽ (42), കുറ്റൂർ കുന്നുകണ്ടത്തിൽ പ്രേം കെ. ജോസഫ് (40), മുത്തൂർ കണിയാംപറമ്പിൽ ഫിറോസ് (42) എന്നിവരെയാണ് ഡിവൈഎസ്പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Advertisements

തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന ആസാം സ്വദേശിനിയെ തേടിച്ചെന്നതാണ് അഞ്ചംഗ സംഘം. ഇതിനിടെ യുവതിയുടെ ഭർത്താവ് അവിടെ എത്തി വാക്കേറ്റമായി. തുടർന്ന് നടന്ന സംഘട്ടനത്തിൽ തടസം പിടിക്കാൻ ശ്രമിച്ച മൂന്ന് ആസാം സ്വദേശിനികൾക്കും ഇവരുടെ ഭർത്താക്കന്മാർക്കും പരുക്കേറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതികളെയും പരാതിക്കാരെയും സ്റ്റേഷനിൽ എത്തിച്ചു. മർദ്ദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Hot Topics

Related Articles