കോട്ടയം നഗരമധ്യത്തിൽ ത്രിവേണി കോംപ്ലക്‌സിനു മുന്നിൽ കാറിനു പിന്നിൽ ലോറിയിടിച്ചു; നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക്; വീഡിയോ കാണാം

കോട്ടയം: നഗരമധ്യത്തിൽ ത്രിവേണി കോംപ്ലക്‌സിനു മുന്നിലൽ കാറിനു പിന്നിൽ ലോറിയിടിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.45 ന് കോട്ടയം ടിബി റോഡിലായിരുന്നു അപകടം. സെൻട്രൽ ജംഗ്ഷൻ ഭാഗത്തു നിന്നും വരികയായിരുന്നു കാറും ലോറിയും. ഈ സമയം പിന്നാലെ എത്തിയ ലോറി കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ടി.ബി റോഡിൽ വൻ ഗതാഗത തടസം ഉണ്ടായി. ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. വാഹനം റോഡിൽ നിന്നു മാറ്റുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്.

Advertisements

Hot Topics

Related Articles