പാമ്പാടിയിൽ തെരുവുനായ ആക്രമണം : അഞ്ച് പേർക്ക് കടിയേറ്റു ; പേ വിഷ ബാധ എന്ന് സംശയം

പാമ്പാടി : പാമ്പാടിക്ക് സമീപം 14-ാം മൈലിൽ തെരുവുനായ ആക്രമണം. അഞ്ച് പേരെ കടിച്ചു. നായക്ക് പേയുള്ളതായി സംശയം. 14-ാം മൈൽ ഭാഗത്ത് ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. സ്വകാര്യ ബസ് ഡ്രൈവറായ ചാമംപതാൽ സ്വദേശി രാവിലെ ബസ് ട്രിപ്പ് തുടങ്ങുന്നതിനായി എത്തിയപ്പോഴാണ് നായ കടിച്ചത്.
ഇദ്ദേഹത്തെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് ചികിത്സ നൽകി.

Advertisements

ഇതിന് ശേഷമാണ് മറ്റ് പരിസരവാസികളെയും നായ കടിച്ചത്. കൂടുതൽ പേരെ ആക്രമിക്കാതിരിക്കാൻ നായയെ നാട്ടുകാർ ചേർന്ന് കൊന്നതായാണ് വിവരം.

Hot Topics

Related Articles