ഏറ്റുമാനൂർ: പണം കടം ചോദിച്ചതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിൽ തർക്കം, തർക്കം കൈയ്യാം കളിയിലേയ്ക്ക് നീങ്ങിയതോടെ സമീപത്തിരുന്ന ബൈക്കിന് തീയിട്ടു. കത്തിയെരിഞ്ഞത് തർക്കവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ബൈക്ക്. ‘അയർക്കുന്നം സ്വദേശിയുടെ ബൈക്കാണ് കത്തിയത്.മാടപ്പാട് സ്വദേശിയായ വിഷ്ണുവാണ് ബൈക്കിന് തീയിട്ടത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ ഏറ്റുമാനൂർ മാടപ്പാട്ടായിരുന്നു സംഭവം. മാടപ്പാട് സ്വദേശിയായ അരുണും ഇയാളുടെ സുഹൃത്ത് കണ്ണനും വ്യാഴാഴ്ച രാത്രിയിൽ മാടപ്പാട് ജംഗ്ഷന് സമീപത്തുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു. ഈ സമയം അരുണിന്റെ മറ്റൊരു സുഹൃത്തായ വിഷ്ണു അവിടെയെത്തി. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അരുണിനോട് വിഷ്ണു പണം കടം ചോദിച്ചിരുന്നുവെന്നും ഇത് നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നും പറയപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തർക്കം കൈയ്യാം കളിയിലേയ്ക്ക് നീങ്ങിയതോടെ വിഷ്ണു സമീപത്തെ വീട്ടിൽ നിന്നും തീപ്പട്ടി വാങ്ങി സമീപത്തിരുന്ന ബൈക്ക് കത്തിക്കുകയായിരുന്നു. അയർക്കുന്നം സ്വദേശിയുടെ ബൈക്കായിരുന്നു ഇത്. അരുണിന്റെ സുഹൃത്ത് കണ്ണൻ ഈ ബൈക്ക് രണ്ട് ദിവസത്തേക്ക് എടുത്തു കൊണ്ട് വന്നതാണ്. അരുണിന്റെ ബൈക്കാണിതെന്ന് കരുതിയാണ് വിഷ്ണു ഈ ബൈക്ക് കത്തിച്ചത്. ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു, സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു