പന്തളം: നഴ്സിംഗ് സ്റ്റേഷനിൽ നഴ്സുമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഒളിച്ചുപകർത്തിയ യുവാവ് പിടിയിൽ. പന്തളത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കുരമ്പാല പാലമുരുപ്പേൽ ലക്ഷം വീട് കോളനിയിൽ മാരിയപ്പൻ (35) ആണ് പിടിയിലായത്. ഇയാൾ ഇതെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
സംഭവം കണ്ടെത്തിയ നേഴ്സുമാർ ആശുപത്രി അധികൃതരോട് പരാതിപ്പെടുകയും തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Advertisements