കാറിൽ കയറിയാൻ ഛർദിക്കുന്ന സ്വഭാവമുണ്ടോ..? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അപകടം ഒഴിവാകാം

ജാഗ്രതാ
ഹെൽത്ത്
യാത്രയെ കുറിച്ച് സംസാരിക്കുമ്‌ബോൾ നമ്മൾ എപ്പോഴും കേൾക്കുന്ന പരാതികളിൽ ഒന്നാണിത്. നിങ്ങൾക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ ഛർദ്ദിയും മനംപിരട്ടലും മറ്റും ഉണ്ടാകാറുണ്ടെങ്കിൽ റോഡ് വഴിയുള്ള ഓരോ യാത്രയും ഏറെ വിഷമകരമായിരിക്കും.
വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ചിലർക്ക് അനുഭവപ്പെടുന്ന മോഷൻ സിക്നസ്സുകളിൽ ഒരു തരമാണ് കാർ സിക്നസ്സ്. മനംപുരട്ടൽ, തളർച്ച, ഛർദ്ദി എന്നിവ യാത്രയെ അലങ്കോലമാക്കും. അതുകൊണ്ട് എങ്ങനെ ഇത് ഒഴിവാക്കാം എന്നതിനാണ് ആദ്യം പ്രാധാന്യം നൽകുന്നത് .
ഇത്തരം അസ്വസ്ഥതകൾ ഇല്ലാതെ യാത്ര ആസ്വദിക്കാനുള്ള ചില മാർഗ്ഗൾ ഇതാ എന്താണ് മോഷൻ സിക്നസ്സിന് കാരണം? ഇന്ദ്രിയങ്ങൾ തമ്മിൽ വിരുദ്ധത ഉണ്ടാകുമ്പോഴാണ് മോഷൻ സിക്നസ്സ് ഉണ്ടാകുന്നത്, പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മിൽ.
ചലിക്കുന്നുണ്ട് എന്ന് തോന്നലുണ്ടാവും പക്ഷെ അത് കാണില്ല ( ഉദാഹരണത്തിന് കാറിൽ ആയിരിക്കുമ്പോൾ കണ്ണുകൾ കാറിനുള്ളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെങ്കിൽ) , അകം ചെവി തലച്ചോറിന് സൂചന നൽകും കാർ ചലിക്കുന്നത് അറിയുന്നതായി, അതേസമയം കണ്ണുകൾ തലച്ചോറിനെ അറിയിക്കുന്നത് എല്ലാം നിശ്ചലാവസ്ഥയിലാണന്നും കാരണം നിങ്ങളുടെ ശ്രദ്ധ കാറിനകത്ത് മാത്രമാണ്.
അതിന്റെ ഫലമായി , തലച്ചോറിൽ എത്തുന്ന സൂചനകൾ പരസ്പരവിരുദ്ധമാവുകയും ഏതോ ഒന്ന് ഇതിൽ വിഭ്രാന്തിയാണന്ന തീരുമാനത്തിൽ എത്തുകയും ചെയ്യും.
തുടർന്ന് വിഷം അകത്തെത്തിയതിനാലാണ് ഇതുണ്ടായതെന്ന അന്തിമ തീരുമാനത്തിൽ തലച്ചോർ എത്തി ചേരുകയും ഇത് പുറന്തള്ളാനായി തലച്ചോർ പ്രതികരിക്കുകയും ചെയ്യും .
അതിന്റെ ഫലമായാണ് ഛർദ്ദിക്കുന്നത്,
മോഷൻ സിക്നസ്സിന്റെ ലക്ഷണങ്ങൾ
വിയർപ്പ്, ഛർദ്ദി, വയറിളക്കം, വിളർച്ച, തലവേദന, മനംപുരട്ടൽ

Advertisements
  1. മുൻ ജാലകത്തിലൂടെ നോക്കുക കാഴ്ചകൾ കടന്നു പോകുന്നത് നോക്കി കൊണ്ടിരിക്കുക.
    ചലിക്കുന്നുണ്ടെന്ന തോന്നൽ സന്തുലന സംവിധാനത്തിന് നൽകുന്നത് അസ്വസ്ഥകൾ ഉണ്ടാകാനുള്ള കാരണം പരിഹരിക്കാൻ സഹായിക്കും. ദൂരത്തുള്ള ചലിക്കാത്ത വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വായിക്കുക, കാർഡ് കളിക്കുക തുടങ്ങി ഒരേ ബിന്ദുവിൽ നോക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. ചുറ്റും നോക്കരുത് . ഒരു വശത്തു നിന്നും മറ്റൊരു വശം വരെയും കൂടുതൽ നോക്കരുത്.
  2. പറ്റുമെങ്കിൽ കാർ ഡ്രൈവ് ചെയ്യുന്നതായി കരുതുക.
    റോഡിൽ തന്നെ ശ്രദ്ധിക്കുന്നതിനാൽ ഡ്രൈവർമാർക്ക് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവില്ല.
  3. ഉറങ്ങാൻ പറ്റുമെങ്കിൽ ഉറങ്ങുക. കണ്ണുകൾ അടയ്ക്കുമ്പോൾ നിങ്ങൾക്ക് ഒന്നും കാണാൻ കഴിയില്ല അങ്ങനെ ഛർദ്ദിയും മനംപിരട്ടലും ഉണ്ടാകാനുള്ള കാരണം ഇല്ലാതാവും.
  4. സോഡയ്ക്ക് പകരം ധാരാളം വെള്ളം കുടിക്കുക
  5. യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിന്റെ എതിർ ദിശയിലേക്ക് ഇരിക്കരുത്.
  6. ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത് മനംമറിച്ചിൽ തടയാൻ സഹായിക്കും.
  7. ഈ പ്രശ്നമുള്ള മറ്റുള്ളവരിൽ നിന്നും അകന്നിരിക്കുക. ഇതിനെ കുറിച്ച് പറയുന്നത് കേൾക്കുന്നതും ഈ അസ്വസ്ഥതകൾ കാണുന്നതും ചിലപ്പോൾ നിങ്ങളിലും പ്രശ്നം ഉണ്ടാക്കും.
  8. ജനൽ തുറക്കുക. ശുദ്ധവായു ലഭിക്കുന്നത് പലർക്കും ആശ്വാസം നൽകും. ഇതിന്റെ കാരണമെന്താണന്ന് അറിയില്ല. സാധിക്കുമെങ്കിൽ ജനൽ തുറന്ന് താഴേക്ക് കുനിഞ്ഞ് നന്നായി ശ്വസിക്കുക.
  9. ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളായിരിക്കും യാത്രയ്ക്ക് സൗകര്യപ്രദം
  10. ഇരുണ്ട സൺഗ്ലാസ്സുകൾ വയ്ക്കുക. അപ്പോൾ മിന്നിമറയുന്നത് കണ്ണകൾ വളരെ കുറച്ചെ അറിയൂ.
  11. യാത്ര ചെയ്യുമ്‌ബോഴും അതിന് മുമ്ബും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക. മദ്യവും ആഹാരവും നിങ്ങൾക്ക് പിടിക്കാത്ത പാനീയങ്ങളും അമിതമായി കഴിക്കരുത്. കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരങ്ങൾ ചിലർക്ക് യാത്രയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും.
  12. ഇടവേളകൾ എടുക്കുക. പുറത്തേക്കിറങ്ങി കൈയും കാലും നിവർത്തുക. ബെഞ്ചിലോ മരച്ചുവട്ടിലോ ഇരുന്ന് വായിലൂടെ ആഴത്തിൽ ശ്വാസം എടുക്കുക. ആയാസം കുറയ്ക്കാൻ ഇത് സഹായിക്കും.
  13. ഇയർഫോണിലൂടെ പാട്ട് കേൾക്കുക, എംപി3 പ്ലേയർ ഉപയോഗിക്കുക. നിങ്ങളുടെ ഇഷ്ടപാട്ട് അകം ചെവിയുടെ തലച്ചോറുമായുള്ള ആശയവിനിമയത്തെ സ്വാധീനിക്കും.
  14. വാഹനങ്ങളിൽ യാത്രചെയ്യുമ്‌ബോൾ കുട്ടികൾക്ക് ഉണ്ടാകുന്ന പ്രശ്നം കുറയ്ക്കാൻ പുറത്തേക്ക് കാണാവുന്ന തരത്തിലുള്ള ഉയർന്ന സീറ്റ് അവർക്ക് നൽകുക. പുറത്തേക്ക് നോക്കാൻ പ്രോത്സാഹിപ്പിക്കുന്ന കളികളിൽ ഏർപ്പെടുക. കാറിലിരുന്ന് മൂവികൾ കാണാൻ അനുവദിക്കരുത്.
  15. ഛർദ്ദിയെ പ്രതിരോധിക്കാൻ ഇഞ്ചി വളരെ നല്ലതാണ്. സാധാരണ ഛർദ്ദിയ്ക്കും മനംപിരട്ടലിനും ഉപയോഗിക്കുന്ന പല മരുന്നുകളും വാഹനങ്ങളിൽ യാത്ര ചെയ്യുമ്‌ബോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഫലപ്രദമായി എന്നു വരില്ല.
  16. ഉപ്പ് രസമുള്ള എന്തെങ്കിലും കഴിക്കുക.
  17. പുതിന ഇലയും മനംപിരട്ടൽ ശമിപ്പിക്കാൻ നല്ലതാണ്. മറ്റ് മരുന്നകൾക്കുള്ള പാർശ്വഫലങ്ങൾ ഇവയ്ക്കുണ്ടാകില്ല. രണ്ട് ഇലകൾ ആദ്യം കഴിക്കുക. ആവശ്യമെങ്കിൽ കൂടുതൽ കഴിക്കാം.
  18. ഒരു കഷ്ണം നാരങ്ങ വലിച്ച് കുടിച്ചു കൊണ്ടിരിക്കുന്നതും ആശ്വാസം നൽകും.

Hot Topics

Related Articles