കപ്പലിന്റെ അറ്റകുറ്റപണികൾക്കിടെ അപകടം; കോന്നി സ്വദേശികൾ ബംഗ്ലാദേശിൽ അപകടത്തിൽ മരിച്ചു

പത്തനംതിട്ട: ബംഗ്ലാദേശിൽ കപ്പൽ റിപ്പയർ ചെയ്യുന്നതിനിടെ രണ്ടു മലയാളി യുവാക്കൾ ടാങ്കിൽ വീണ് മരിച്ചു. കോന്നി സ്വദേശി അഖിൽ ശേഖർ(26), ജിഷ്ണു രാജ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ചിറ്റഗോങിലാണ് അപകടം ഉണ്ടായത്. കോന്നി മങ്ങാരം താഴത്ത് വീട്ടിൽ ശേഖറിന്റെയും അജിതയുടെയും മകനാണ് അഖിൽ.
തേക്കുതോട് സ്വദേശികളായ അഖിലിന്റെ കുടുംബം ഇപ്പോൾ കോന്നി ഡി.എഫ്.ഓഫിസിനു സമീപമാണ് താമസിക്കുന്നത്.ഭാര്യ: ആരതി.കഴിഞ്ഞ ആറിനാണ് നാട്ടിൽ അവധിക്കെത്തിയ അഖിൽ തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങിയത്. അടുത്ത ആഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.

Advertisements

Hot Topics

Related Articles