കിഡ്നിയെ കാക്കാം കരുത്തോടെ ! ചെയ്യേണ്ടത് ഇത്ര മാത്രം

ജാഗ്രത
ആരോഗ്യം

ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച്‌ ജീവനെ നിലനിര്‍ത്തുന്ന അവയവങ്ങളാണ് വൃക്കകള്‍. വയറ്റില്‍ ഏറ്റവും പുറകിലായി നട്ടെല്ലിന്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന പയറുമണിപോലെ ആകൃതിയള്ള ഈ അവയവങ്ങള്‍ക്ക് 10 – 12 സെ.മീ നീളവും, 150 ഗ്രാംഭാരവും ഉണ്ട്.
പ്രായംകൂടും തോറും വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 75 വയസ് എത്തിയവരില്‍ 50 ശതമാനം പേര്‍ക്കും വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞു വരുന്നത് സ്വാഭാവികം മാത്രമാണ്.
വൃക്കകളുടെ പ്രവര്‍ത്തനം കുറുഞ്ഞാല്‍ പഴയ രീതിയില്‍ വീണ്ടെടുക്കാന്‍ പ്രയാസവുമയിരിക്കും. അതുകൊണ്ട് തന്നെ വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും അവയെ സംരക്ഷിക്കുകയും വേണം.
ആധുനിക യുഗത്തില്‍, വൃക്കയ്ക്കു രോഗംവന്നാല്‍ മാറ്റിവയ്ക്കാനാണ് ഏവരും തയാറാകുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും സാധ്യമാവണമെന്നില്ല.
അതു കൊണ്ട് പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മരുന്നെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുന്‍കരുതലും ചിട്ടയായ ജീവിതവും വ്യായാമവും ഉണ്ടെങ്കില്‍ വൃക്ക രോഗത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്തനാവും.
വൃക്കകള്‍ ശരീരത്തിലെ ഉപ്പിന്റെയും വെള്ളത്തിന്റെയും പ്രധാന ലവണങ്ങളായ പൊട്ടാസ്യം, കാല്‍സ്യം ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ അളവിനെ ക്രമീകരിക്കുന്നു.
ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം കൂടാതെയും കുറയാതെയും ക്രമീകരിക്കകയും വിവിധതരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യന്നത് വൃക്കകളാണ്.
വൃക്കകളെ ബാധിക്കുന്ന ഒരു പ്രധാന അസുഖമാണ് സ്ഥായിയായ വൃക്കസ്തംഭനം. ഇതുകൂടിവന്ന് രോഗിയ്ക്ക് ഡയാലിസിസ് ചെയ്യേണ്ടിവരികയും, ചിലപ്പോള്‍ വൃക്കകള്‍ മാറ്റിവയ്ക്കേണ്ടിവരികയും ചെയ്യുന്നു.
ശരീരത്തിലെ എല്ലാ അവയവങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന പ്രമേഹം അധികരിച്ച്‌ വൃക്കകളടെ പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലാകന്നു. പല വൃക്കരോഗങ്ങളും സ്ഥായിയായ വൃക്കസ്തംഭനത്തില്‍ എത്തുന്നതിനുമുമ്ബ് ഒരു രോഗലക്ഷണവും കാണിയ്ക്കാറില്ല.
രോഗാവസ്ഥ അധികരിക്കുമ്ബോള്‍ രക്തസമ്മര്‍ദ്ദം കൂടന്നു. ഭക്ഷണത്തോട് വിരക്തി അനഭവപ്പെടുന്നു. ഓക്കാനം, ഛര്‍ദ്ദി, കാലിലും മുഖത്തും നീര്, മൂത്രത്തിന്റെ അളവ് കുറയ്ക്കല്‍, മൂത്രത്തില്‍ പത എന്നിവ ഉണ്ടാകന്നു.
ചില വൃക്കരോഗങ്ങള്‍മൂലം മൂത്രത്തില്‍ രക്തം പോകുകയും രാത്രി മൂന്നും നാലും തവണ എഴുന്നേറ്റ് മൂത്രമൊഴിയ്ക്കേണ്ടിവരികയും ചെയ്യുന്നു. വൃക്കരോഗംഅധികരിച്ച്‌ ഹൃദ്രോഗസാധ്യത കൂടുകയും ചെയ്യന്നു.
വൃക്കകളുടെ പ്രവര്‍ത്തനത്തിന് രണ്ട് തരത്തില്‍ തകരാര്‍ സംഭവിക്കാം. ഒന്ന് അക്യൂട്ട് റീനല്‍ ഫെയ്ലിയര്‍. പാമ്ബുകടി, എലിപ്പനി, ഡങ്കിപ്പനി, മലേറിയ എന്നിവ ബാധിക്കുക, കോളറ, ഗ്യാസ്ട്രോ എന്ററൈറ്റിസ് പോലുള്ള രോഗങ്ങള്‍, അമിത രക്തസ്രാവം, തീപ്പൊള്ളല്‍ തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍.
അതേസമയം മാസങ്ങള്‍ കൊണ്ട് അല്ലെങ്കില്‍ വര്‍ഷങ്ങള്‍ കൊണ്ടു സ്ഥിരമായ വൃക്കസ്തംഭനത്തിലേക്കു നയിക്കുന്നതാണു രണ്ടാമത്തേതായ ക്രോണിക് റീനല്‍ ഫെയ്ലിയര്‍.
ആദ്യത്തേതിന് ഡയാലിസിസാണ് പരിഹാരം. എന്നാല്‍ വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് ക്രോനിക് റീനല്‍ ഫെയ്ലിയറിന് പരിഹാരം. ക്രോണിക് റീനല്‍ ഫെയ്ലിയറിനു കീഴ്പ്പെട്ടവരില്‍ 45 ശതമാനവും പ്രമേഹരോഗികളാണ്.
രക്താതി സമ്മര്‍ദം ജന്മനായുള്ള വിവിധതരം രോഗങ്ങള്‍, കുട്ടിക്കാലത്തുള്ള നെഫ്രൈറ്റിസ്, നെഫ്രോട്ടിക്ക് സിന്‍ഡ്രോം എന്നിവയും ഈ അവ്സഥയ്ക്കു കാരണമാകാം . ക്രോണിക് റീനല്‍ ഫെയ്ലിയര്‍ സംഭവിച്ച രോഗികള്‍ക്കു സാധാരണ ജീവിതം തിരികെ കിട്ടണമെങ്കില്‍ വൃക്കമാറ്റ ശസ്ത്രക്രിയ തന്നെ ചെയ്യേണ്ടിവരും.

Advertisements

Hot Topics

Related Articles