കോട്ടയം: അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പിനു ഭീക്ഷണി ആകുന്ന വ്യാജകേന്ദ്രങ്ങൾ നിർത്തലാക്കണമെന്നുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് എത്രയും പെട്ടന്ന് നടപ്പിൽ വരുത്തണമെന്ന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു. അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ എ.ഇ.ഡ. ബ്യുഎ ഹൈകോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി ഉണ്ടായത്. കേരളത്തിൽ വാണിജ്യ അടിസ്ഥാനത്തിൽ സർക്കാർഓൺലൈൻ സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിനുള്ള ഏക ഏജൻസി അക്ഷയ ആണെന്ന ഗവണ്മെന്റ് ഉത്തരവ് നിലനിൽക്കേ കുടുംബശ്രീ പോലുള്ള സംഘടനകൾക്ക് പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് എന്ന നിലയിൽ ഓൺലൈൻ സേവനകേന്ദ്രങ്ങൾ അനുവദിക്കുന്നതിനായി നടത്തുന്ന ശ്രമം അക്ഷയ കേന്ദ്രങ്ങളെ തകർക്കുന്നതിന് വേണ്ടി ആണ് എന്ന് ഇന്നലെ കൂടിയ എ ഇ ഡബ്യു എ യോഗം വിലയിരുത്തി.
കുടുംബശ്രീ യൂണിറ്റുകളുടെ ഈ മേഖലയിലേക്കുള്ള കടന്ന് കയറ്റത്തോടെ അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന അക്ഷയ കേന്ദ്രങ്ങളുടെ പതനം പൂർത്തിയാകുകയും രണ്ടായിരത്തിൽ അധികം സംരംഭകരും ഇരുപതിനായിരത്തിൽ അധികം വനിതാ സംരംഭകരും തൊഴിൽ നഷ്ടപ്പെടുന്നവർ ആയി മാറും എന്ന് യോഗം വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫീസ് ആയി സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളെ വേണം ചുമതലപ്പെടുത്താൻ എന്നുള്ള ഗവണ്മെന്റ് ഉത്തരവിന് വിരുദ്ധമായി അക്ഷയ കേന്ദ്രങ്ങൾക്കായി വകയിരുത്തിയിരുന്ന ഫണ്ട് കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകുന്നത് പുന പരിശോധിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പ്രതീഷ് ജേക്കബിന്റെ അദ്ധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ശ്രീനി എൻ., ട്രഷറർ സൗമ്യ പി എസ്, ബിജോ എബ്രഹാം, ജോസ്മോൻ ടി ജെ, അപർണ എം.ബി.സിബു എം.എസ് തുടങ്ങിയവർ പ്രസംഗിച്ചു.
വ്യാജ അക്ഷയ കേന്ദ്രങ്ങൾ നിർത്തലാക്കണം : എ.ഇ.ഡ. ബ്യുഎ
Advertisements