കോട്ടയം: നാഗമ്പടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ഒറീസ സ്വദേശി കൊലപ്പെടുത്തിയത് ഭാര്യയും മകളെയും ഉപദ്രവിച്ച വൈരാഗ്യത്തെ തുടർനെന്ന് പൊലീസ്. ഭാര്യയെയും മക്കളെയും ഉപദ്രവിച്ച ശേഷം നാട് വിട്ട പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ കൊലപ്പെടുത്തുകയായിരുന്നു. ഒറീസ ഗോഞ്ചാം ജില്ല ബുർദ ശിശിറാ (27) ണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ഒറീസ ബറംപൂർ ബറോദ്ദ രാജേന്ദ്ര ഗൗഡ (40) യെ റെയിൽവേ പൊലീസ് പിടികൂടി. പ്രതിയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
പുതിയ രാജേന്ദ്ര ഗൗഡ ഒരു വർഷം മുമ്പാണ് കേരളത്തിൽ ജോലിക്കായി എത്തിയത്. ശിശിറാക്കട്ടെ നാല് മാസം മുൻപാണ് അയർക്കുന്നത്ത് ജോലിക്കെത്തിയത്. ഇതിനിടെ ശിശിർ തന്റെ ഭാര്യയെയും മക്കളെയും ആക്രമിച്ച ശേഷമാണ് നാട് വിട്ടതെന്ന് രാജേന്ദ്ര ഗൗഡയ്ക്ക് വിവരം ലഭിച്ചു. തുടർന്ന് , രാജേന്ദ്ര ഗൗഡ ശിശിറിനെ ഫോൺ ചെയ്യുകയായിരുന്നു. തുടർന്ന് വിഷയം ചർച്ച ചെയ്ത് പരിഹരിക്കാൻ എന്ന പേരിൽ ശിശിറും രാജേന്ദ്രയും തമ്മിൽ നാഗമ്പടം വ്യവസായ കേന്ദ്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ എത്തി. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിനൊടുവിൽ, തന്നെ ആക്രമിക്കുമെന്ന് ഭയന്ന രാജേന്ദ്ര ശിശിറിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിന് ശേഷം രാജേന്ദ്ര നേരെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് റെയിൽവേ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച ഉച്ചയോടെയാണ് കോട്ടയം നാഗമ്പടത്ത് ഗുഡ്‌ഷെഡ് റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ കണ്ടു മുട്ടുന്ന സ്ഥലത്താണ് കൊലപാതകമുണ്ടായത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെയും ഡിവൈഎസ്.പി ജെ.സന്തോഷ്‌കുമാറിന്റെയും വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.