ആർ.എസ്.എസിന്റെയും കോൺഗ്രസിന്റെയും ശ്രമം കേരളത്തെ കലാപഭൂമിയാക്കാൻ : വി.എൻ വാസവൻ

തലയോലപ്പറമ്പ് :
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളത്തെ കലാപഭൂമിയാക്കാനാണ് ആർ എസ് എസും കോൺഗ്രസും ശ്രമിക്കുന്നതെന്ന്
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന വി കെ ഗോപിനാഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷവും ബിജെപിയും കേരളത്തിന്റെ വികസന പ്രയാണം കണ്ട് വിരളിപൂണ്ട് എല്ലാ അതിർ വരമ്പുകളും ലഘിച്ചു കെണ്ട് ജനാധിപത്യത്തിൽ ഒരിക്കലും ചെയ്തുകൂടാത്ത പൈശാശ്ചികമായ നരനായാട്ട് നടത്തുന്നത്.

Advertisements

ജനകോടികളുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയ മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിക്കുക വഴി ആസൂത്രിതമായി കലാപമുണ്ടാക്കുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെൽവരാജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി വി ഹരിക്കുട്ടൻ, കെ ബി രമ, ലോക്കൽ സെക്രട്ടറി കെ കെ ബാബക്കുട്ടൻ, സിഐറ്റിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ രമേശൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.