കോട്ടയം: അതീവസുരക്ഷാ മേഖലയും ചരിത്രപ്രസിദ്ധവുമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി.
മങ്കരകലിങ്കു സ്വദേശി തോമസ് ആണ് അറസ്റ്റിലായത്. യുകെയിൽ നഴ്‌സ് ആണ് ഇയാളെന്നാന്ന് വിവരം.
ദേവസ്വം ജീവനക്കാരുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഏഴരപ്പൊന്നാന അടക്കം കോടികൾ വിലവരുന്ന അമൂല്യ നിധികളും, ചരിത്ര പ്രാധാന്യമുള്ള അമൂല്യശേഖരങ്ങളുമുള് ക്ഷേത്രത്തിൽ ഡ്രോൺ നിരോധിച്ചിട്ടുണ്ട്.
ഈ വിലക്ക് മറികടന്നാണ് ഇയാൾ ഡ്രോൺ പറത്തിയത്. ക്യാമറയ്ക്ക് പോലും കർശന നിയന്ത്രണങ്ങളുള്ള ക്ഷേത്രത്തിൽ ഇയാൾ ഡ്രോൺ പറത്തിയത് ദുരൂഹത ഉയർത്തുന്നതാണെന്ന് ക്ഷേത്രം വിശ്വാസികൾ പറയുന്നു.
ക്ഷേത്രത്തിന് മുന്നിൽ ഡ്രോൺ പറത്തുന്നത് വഴി ക്ഷേത്രത്തിന്റെ മാതൃകയും, ഘടനയും പുറത്ത് പോകുമെന്നും ഇത് സുരക്ഷയ്ക്ക് ഭീഷണിയാകും എന്നതുകൊണ്ടാണ് ഡ്രോൺ നിരോധിച്ചിട്ടുള്ളത്
ഒരു യൂട്യൂബ് ചാനൽ വേണ്ടി ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു ഇയാൾ എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതീവ സുരക്ഷ മേഖലയായ ക്ഷേത്രത്തിൽ ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത് നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധി നിലവിലുണ്ടെന്ന് ഉപദേശക സമിതി സെക്രട്ടറി കെ.എൻ ശ്രീകുമാർ പറഞ്ഞു.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച; അതീവ സുരക്ഷ മേഖലയായ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ
Advertisements