ഈരയിൽക്കടവ് ബൈപ്പാസിൽ കലുങ്കിൽ കയറി നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ യാത്രക്കാർ ജില്ലാ ജനറൽ ആശുപത്രിയിൽ; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപണം

ഈരയിൽക്കടവിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിനു നടുവിലെ കലുങ്കിൽ കയറി നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാർ മറ്റൊരു ബൈക്ക് യാത്രക്കാരുടെ പുറത്തേയ്ക്കാണ് വീണത്. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ രണ്ടു സ്‌കൂട്ടർ യാത്രക്കാരെയും ജില്ലാ ജനറൽ ആശുപത്രിയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. കാർ യാത്രക്കാർ മദ്യപിച്ചിരുന്നതായി ആരോപിച്ച് നാട്ടുകാർ ഇവരെ തടഞ്ഞു വച്ചു പൊലീസിനു കൈമാറി.
തിങ്കളാഴ്ച രാവിലെ പത്തരയോടെ ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നടുവിലെ കലുങ്കിലായിരുന്നു അപകടം.

Advertisements

മണിപ്പുഴ ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കലുങ്കിൽ കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രക്കാർ രണ്ടു പേരും റോഡിൽ തലയിടിച്ച് തെറിച്ചു വീണു. ഇവരുടെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരുടെ പുറത്തേയ്ക്കാണ് ഈ സ്‌കൂട്ടർ യാത്രക്കാർ തെറിച്ചു വീണത്.
ഇരുവരും റോഡിൽ കിടന്നെങ്കിലും ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിക്കാൻ സാധിച്ചില്ല. തുടർന്നു ജില്ലാ ജനറൽ ആശുപത്രിയുടെ ആംബുലൻസിലാണ് രണ്ടു പേരെയും ആശുപത്രിയിലേയ്ക്കു മാറ്റിയത്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്നു ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാറിലുണ്ടായിരുന്നവരെ തടഞ്ഞു വച്ചു. തുടർന്നു കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ ഇവരെ കൈമാറിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.