കുമരകത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് തിരുവാർപ്പ് സ്വദേശി

കോട്ടയം: കുമരകം റോഡിൽ രണ്ടാം കലുങ്കിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ വാഹനാ പകടത്തിൽ പരുക്കേറ്റ തിരുവാർപ്പ് സ്വദേശി മരിച്ചു. തിങ്കളാഴ്ച നടന്ന വാഹന അപകടത്തിൽ പരിക്കേറ്റ തിരുവാർപ്പ് മീൻ ചിറ സ്വദേശി അജിത്ത് രാജ് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
ടിപ്പർ ലോറി ഡ്രൈവർ ആണ് അജിത് രാജ് ഓവർ ടേക്ക് ചെയ്യുന്നതിനിടിയിലാണ് ഇരുചക്ര വാഹങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. തുടർന്ന് ഇരുവാഹനങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് പിക് അപ് വാനിൽ ഇടിച്ചുമറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും.

Advertisements

Hot Topics

Related Articles