ചങ്ങനാശേരി മാമ്മൂട്ടിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഓട്ടോ ഡ്രൈവർ മരിച്ചു

കോട്ടയം: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാമ്മൂട് മറ്റത്തിൽ പരേതനായ സേവ്യർ ചാക്കോയുടെ മകൻ ഫ്രാൻസീസ് ( ജാക്കി 54) ആണ് മരിച്ചത് .
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മാമ്മൂട് കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത് ഹോട്ടൽ ഭക്ഷണം വാങ്ങാൻ പോയ ഇയാളുടെ ഓട്ടോ റോഡിലേക്ക് വട്ടം മറിയുകയായിരുന്നു.
ചെത്തിപ്പുഴ സെൻതോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു

Advertisements

Hot Topics

Related Articles