കോട്ടയം:ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ വിഷം ഒഴിച്ചു കൊടുക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ഭർത്താവിനെ മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറയ്ക്കൽ ശിവൻകുട്ടിയെയാണ് മരങ്ങാട്ടുപള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. ശിവൻകുട്ടി സ്ഥിരമായി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇത്തരത്തിൽ വഴക്കിടുന്നതിനിടെ പല തവണ ഭാര്യയെ കൊലപ്പെടുത്തുമെന്നു പ്രതി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ 18 ന് പുലർച്ചെ ഒന്നരയ്ക്ക് പ്രതി ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ കീടനാശിരി ഒഴിക്കുകയായിരുന്നു. വായിൽ അരുചി അനുഭവപ്പെട്ടതോടെ ഭാര്യ ചാടിയെഴുന്നേറ്റ് ബഹളം വച്ചു. ഇതോടെ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ മകൻ ചാടി എഴുന്നേറ്റു.
തുടർന്നു, അമ്മയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്്റ്റർ ചെയ്തു. സംഭവത്തെ തുടർന്നു സ്ഥലത്തു നിന്നു രക്ഷപെട്ട പ്രതി പൊൻകുന്നത്തെ തറവാട്ട് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എസ്. ഐ മാത്യു പി .എം , സിവിൽ പൊലീസ് ഓഫിസർ ഷാജി ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ വിഷം ഒഴിച്ചു കൊടുത്തു..! രക്ഷപെടാതിരിക്കാൻ വായ് പൊത്തിപ്പിടിച്ചു; വാക്കു തർക്കത്തെ തുടർന്നു ഭാര്യയെ വായിൽ വിഷം ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് മരങ്ങാട്ടുപള്ളിയിൽ അറസ്റ്റിൽ
Advertisements