കോട്ടയം: വീടിനു മുന്നിൽ വച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോട്ടയം പാത്താമുട്ടം തിരുവൻപറമ്പിൽ ഒ.ജെ എബ്രഹാമാ(85)ണ് മരിച്ചത്. കഴിഞ്ഞ ജൂൺ ആറിന് വീടിനു മുന്നിൽ വച്ചുണ്ടായ അപകടത്തിലാണ് എബ്രഹാമിന് പരിക്കേറ്റത്. ഇതേ തുടർന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. തുടർന്ന് വീട്ടിലെത്തിച്ചെങ്കിലും കഴിഞ്ഞ ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ജൂൺ ആറിനു വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കയറുകയായിരുന്ന ഇദ്ദേഹത്തെ ഇതുവഴി എത്തിയ ബുള്ളറ്റ് ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ 19 ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ചിങ്ങനം പൊലീസ് കേസെടുത്തു.
വീടിനു മുന്നിൽ വച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; മരിച്ചത് പാത്താമുട്ടം മാളിയേക്കടവ് സ്വദേശി
Advertisements