സുഹൃത്തിനെ നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ പോയ കാർ മറിഞ്ഞ് യുവാവ് മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശി

കോട്ടയം: സുഹൃത്തിനെ യാത്രയക്കാൻ എയർപോർട്ടിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബന്ധുക്കളായ മൂന്ന് പേർക്ക് പരിക്കേറ്റു. ചങ്ങനാശേരി കരിങ്ങട വീട്ടിൽ പരേതനായ ആന്റണി (ഷാജി)യുടെ മകൻ അലൻ അന്റണി (28) ആണ് മരിച്ചത്. കാറിൽ ഒപ്പം സഞ്ചരിച്ചിരുന്ന ചങ്ങനാശേരി കരിങ്ങട വീട്ടിൽ ജഫ്രി തോമസ് (23), ആന്റണി തോമസ് (34), ചങ്ങനാശേരി ചെട്ടിക്കാട്ട് വീട്ടിൽ ഷെജി വർഗീസ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30 ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അലൻ കാറിൽ നിന്നും തെറിച്ചുപോയി. കാറിലുണ്ടായിരുന്ന നാലു പേരെയും ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു. മറ്റു മൂന്ന് പേരുടെ നില ഗുരുതരമല്ല. ജഫ്രിയെ ദുബായിലേക്ക് യാത്രക്കാൻ കാറിലെത്തിയതാണ് അലനും സംഘവും. അലന്റെ മാതാവ്: ബിൻസി. സഹോദരൻ: അനൽ. സംസ്‌കാരം പിന്നീട്.

Advertisements

Hot Topics

Related Articles