പീരുമേട് :അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും ആയുഷ് വകുപ്പിന്റെയും, കുമളി വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ, പെരുവന്താനം, കൊക്കയാർ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും, ഐ സി ഡി എസ്, കുടുംബശ്രീ, ഫയർ സ്കൂ, എക്സൈസ്, ശുചിത്വമിഷൻ, ഭക്ഷ്യസുരക്ഷ, സ്കൂൾ, കോളേജുകൾ, എം എം ടി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ശനിയാഴ്ച കുട്ടിക്കാനം മരിയൻ കോളേജിൽ വച്ച് ആരോഗ്യ മേള സംഘടിപ്പിക്കുന്നു..
ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളുടെ പ്രചരണാർത്ഥം ജനങ്ങളെ ബോധവൽക്കരിക്കാൻ ഉതകുന്ന പരിപാടികളാണ് ആരോഗ്യമേളകൾ മുഖേന ആസൂത്രണം ചെയ്തുവരുന്നത് ആരോഗ്യ സംബന്ധമായ വിവിധ സർക്കാർ പദ്ധതികളെ ജനങ്ങളിൽ എത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി ആരോഗ്യമേള സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും
വാഴൂർ സോമൻ എം എൽ എ പ്രദർശന സ്റ്റാളുകൾ ഉത്ഘാടനം ചെയ്യും. അഴുത ബ്ലോക്ക് പ്രസിഡന്റ് പി എം നൗഷാദ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ ഫിലിപ്പ്, ഡി പി എം ഡോ. അനൂപ് കെ കൂടാതെ ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുക്കും.
പീരുമേട്ടിൽ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആരോഗ്യ മേള സംഘടിപ്പിക്കും
Advertisements