മുണ്ടക്കയത്ത് ജനവാസ മേഖലയിൽ പുലി ; പുലിയിറങ്ങി പശുക്കിടാവിനെ കടിച്ച് കൊന്നു ; ജനം ഭീതിയിൽ; വീഡിയോ റിപ്പോർട്ട് കാണാം

മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം ഈസ്റ്റ് റ്റീ ആര്‍ ആന്‍ഡ് റ്റീ എസ്റ്റേറ്റില്‍ വീണ്ടും പുലിയുടെ ആക്രമണം. ഇ ഡി കെ ഡിവിഷനില്‍ പശുകിടാവിനെ ആക്രമിച്ചു കൊന്ന നിലയില്‍ കണ്ടെത്തി.പുലിയാണെന്നാണ് നാട്ടുകാരുടെ നിഗമനം.ഇ ഡി കെ വലിയപാറ ജോമോന്റെ ലയത്തിനു സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന പശുകിടാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Advertisements

രണ്ടുമാസം മുമ്പും ഇതേ തൊഴുത്തില്‍ നിന്നും പശുകിടാവിനെ പുലിപിടിച്ചിരുന്നു.അതേ സമയം മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം തോട്ടം മേഖലയില്‍ വീണ്ടും പുലിപ്പേടി ശകതമാകുകയാണ്. വനംവകുപ്പ് വിവിധ സ്ഥലങ്ങളില്‍ കൂടുസ്ഥാപിച്ചെങ്കിലും ഇതുവരെ ഒരു മൃഗങ്ങളെയും പിടികൂടാനായിട്ടില്ല.

Hot Topics

Related Articles