അനന്തപുരിയിൽ വേണം!എയിംസ് ആശുപത്രി തലസ്ഥാനത്ത് സ്ഥാപിക്കണം എന്ന ആവശ്യവുമായി ബിജെപി:പദയാത്ര സംഘടിപ്പിച്ചു

തിരുവനന്തപുരം:കേന്ദ്രം അനുവദിച്ച എയിംസ് തിരുവന്തപുരം ജില്ലയിൽ തന്നെ സ്ഥാപിക്കണം എന്ന ആവശ്യവുമായി ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.

Advertisements

കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശിവകുമാറാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരതീയ ജനതാ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം പാച്ചല്ലൂർ അശോകൻ കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശിവകുമാറിന് പതാക കൈമാറിയാണ് പദയാത്രക്ക് തുടക്കം കുറിച്ചത്.

കേന്ദ്രസർക്കാർ അനുവദിച്ച എയിംസ് തലസ്ഥാന നഗരിയിൽ നിന്നും കോഴിക്കോടിലേക്ക് മാറ്റുന്ന പിണറായി സർക്കാരിന്റെ ഗൂഡലക്ഷ്യത്തെ തകർക്കാനും തിരുവനന്തപുരത്തേക്ക് എയിംസ് സ്ഥാപിക്കേണ്ടത്തിന്റെ ആവശ്യകതെയെപറ്റി ജനങ്ങളെ ബോധവൽക്കരിക്കാനുമാണ് ഇങ്ങനെയൊരു പ്രക്ഷോഭ പരിപാടി നടത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിൽ വിവിധ ഇടങ്ങളിൽ മൂന്ന് ദിവസങ്ങളിലായാണ് പദയാത്ര നടത്തുന്നത്.

പ്ലാമൂട്ടുകട സുബ്രഹ്മണ്യപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്ര ഉച്ചക്കടയിൽ സമാപിച്ചു.

പ്രസ്തുത ചടങ്ങിൽ ജനറൽ സെക്രട്ടറിമാരായ വിമൽ, കുളത്തൂർ ശ്യാമളൻ, സംസ്ഥാന കൗൺസിൽ അംഗം പാച്ചല്ലൂർ അശോകൻ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യപുരം മോഹൻ, ഏര്യാ പ്രസിഡന്റ് ഉദിയൻകുളങ്ങര മേഖല പ്രസിഡന്റ് ഹരിഹരൻ നായർ, മീഡിയ കൺവീനറും മണ്ഡലം സെക്രട്ടറിയുമായ കോമളൻ തുടങ്ങിയ പ്രശസ്ത നേതാക്കൾ പങ്കെടുത്തു.

Hot Topics

Related Articles