കോട്ടയം നഗരമധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം; അഞ്ചു ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയും ബ്ലോക്ക് ഭാരവാഹികളും

കോട്ടയം: നഗരമധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ അഞ്ചു ഡിവൈഎഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി എന്നിവരെ ആക്രമിച്ച കേസിലാണ് അഞ്ച് ഡിവൈഎഫ്‌ഐ സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി
പ്രവീൺ തമ്പി, ബ്ലോക്ക് ജോ.സെക്രട്ടറി കെ.മിഥുൻ (അമ്പിളി) , സിപിഎം തിരുവാതുക്കൽ ലോക്കൽ സെക്രട്ടറി അഭിലാഷ് ആർ തുമ്പയിൽ , ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റിയംഗം വിഷ്ണു ,മുൻ ജില്ലാ പ്രസിഡന്റ് അജയ് കെ.ആർ എന്നിവരെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചൈയ്തത്.

Advertisements

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് കോട്ടയം നഗരത്തിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. കോട്ടയം നഗരത്തിലൂടെ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേയ്ക്കു പ്രകടനം നടത്തുകയായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതിനെ പ്രതിരോധിക്കുകയായിരുന്നു തങ്ങളെന്ന് അറസ്റ്റിലായ ഡിവൈഎഫ്‌ഐ – സി.പി.എം പ്രവർത്തകരും നേതാക്കളും അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേയ്ക്കു പ്രകടനമായി എത്തിയ എൺപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് എസ്.എഫ്.ഐ – ഡിവൈഎഫ്‌ഐ പ്രവർത്തകുടെ നേതൃത്വത്തിൽ തിരുനക്കര മോട്ടോർ ഓഫിസിനു സമീപത്തു വച്ച് ആക്രമിച്ചത്. പരസ്പരം കമ്പും വല്ലും വലിച്ചെറിഞ്ഞുണ്ടായ ആക്രമണത്തിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് തലയ്ക്ക് അടിയേറ്റത്. അറസ്റ്റിലായ ഡിവൈഎഫ്‌ഐ – എസ്.എഫ്.ഐ – സി.പി.എം പ്രവർത്തകർക്കെതിരെ ആക്രമിച്ച പരിക്കേൽപ്പിക്കൽ, കലാപത്തിന് ശ്രമമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് അടിച്ചു തകർത്ത് സംഭവത്തിൽ പ്രതിഷേധിച്ചാണ് കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയത്. ഈ സംഭവത്തിനു ശേഷമാണ് സംഘർഷമുണ്ടായത്. വിഷയവുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസുകളുണ്ട്.

Hot Topics

Related Articles