മുണ്ടക്കയം: കോരുത്തോട് പ്രദേശത്ത് കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഫെൻസിംങ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസവും കാട്ടാനയും വന്യജീവികളും കടന്നു കയറിയ സാഹചര്യത്തിലാണ് ഇപ്പോൾ ഫെൻസിംങ് സ്ഥാപിച്ച് കൃഷിയും സ്ഥലവും ജനങ്ങളുടെ ജീവനും സ്വത്തും സ്ംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. തിങ്കളാഴ്ചയാണ് ഇത്തരത്തിൽ ഫെൻസിംങ് സ്ഥാപിച്ച് സംരക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
മുണ്ടക്കയം കോരുത്തോട് കണ്ടംകയത്താണ് ഫെൻസിംങ് സ്ഥാപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ആനയും, കാട്ടുപോത്തും, കാട്ടുപന്നിയും അടക്കമുള്ള വന്യമൃഗങ്ങൾ കടന്നു കയറുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ഫെൻസിംങ് സ്ഥാപിച്ച് വന്യമൃഗങ്ങൾ കടന്നു കയറുന്നത് തടയാൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രാമപഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് കണ്ടങ്കയം മുതൽ പട്ടാളക്കുന്ന് വരെ വേലി സ്ഥാപിച്ചത്. രണ്ടാഴ്ചയ്ക്കിടെ കടന്നു കയറിയ വന്യമൃഗങ്ങൾ പ്രദേശത്തെ പത്തോളം പേരുടെ കൃഷി നശിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വന്യമൃഗങ്ങളെ തടയുന്നതിനു വേണ്ടി ഫെൻസിംങ് സ്ഥാപിച്ചിരിക്കുന്നത്.