കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മർദനം; കരിങ്കല്ലിന് തലയടിച്ചു തകർത്തു; രക്ഷപെടുത്തിയത് പൊലീസ് ഉദ്യോഗസ്ഥൻ; ഇത്തിത്താനം സ്വദേശിയെ മർദിച്ചത് വൈക്കംകാരനായ യുവാവ്

ഗാന്ധിനഗർ:രോഗിയുടെ കൂട്ടിരിപ്പുകാരൻ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു. കോട്ടയംമെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനായ കോട്ടയം ഇത്തിത്താനം സന്തോഷ്‌കുമാറി (44) നാണ് മർദ്ദനമേറ്റത്. രോഗിയുടെ കൂട്ടിരിപ്പുകാരനായ വൈക്കം തോട്ടകം സ്വദേശി വിഷ്ണു (28 )വാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. ഇന്നലെ രാവിലെ 10 ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനുള്ളിലെ പനി ക്ലിനിക്കിൽ വച്ചാണ് സംഭവം. ആവശ്യമായ രേഖകൾ ഇല്ലാതെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന പനി വാർഡിലേയ്ക്ക് പോകുവാൻ വിഷ്ണു എന്നയാൾ ശ്രമിച്ചു.

Advertisements

ഇതു തടഞ്ഞതാണ് വാക്ക് തർക്കത്തിനും പിന്നീട് സംഘർഷത്തിനും കാരണമായത് . സംഘർഷത്തിൽ സന്തോഷിന്റെ തലയ്ക്ക് പരിക്കേറ്റു. തല പൊട്ടി രക്തം വാർന്ന സന്തോഷിനെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.കല്ല് കൊണ്ട് ഇടിച്ചതാണ് തലയ് മുറിവേല്കാകാൻ കാരണം. പൊലീസ് എയ്ഡ് പോസ്റ്റിൽ നിന്ന് പോലീസ് എത്തി വിഷ്ണുവിനെ പിടികൂടി മേൽ നടപടി സ്വീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.