കോട്ടയം : കഴിഞ്ഞ ദിവസം ജില്ലാ കളക്ടറേറ്റിന് മുന്നിലുണ്ടായ കല്ലേറിനും ലാത്തിച്ചാർജിനും പിന്നാലെ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി റിമാൻഡിൽ. യു.ഡി.എഫിന്റെ ജില്ലയിലെ മുതിർന്ന നേതാവ് പൊലീസുമായി ഉണ്ടാക്കിയ ഒത്തു തീർപ്പ് പ്രകാരം സംഘർഷത്തിന്റെ വീഡിയോ കണ്ട് തിരിച്ചറിഞ്ഞ യുവ നേതാക്കളെയാണ് ജില്ലാ പൊലീസ് സംഘം പുലർച്ചെ വീട്ടിൽ കയറി പൊക്കിയത്. ഇവരെ മുന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അക്രമ സംഭവങ്ങളിലും , ഡി വൈ എസ് പി ജെ.സന്തോഷ്കുമാറിന് പരിക്കേറ്റ സംഭവത്തിലുമാണ് മൂന്ന് യുത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഗൗരി ശങ്കർ , കോൺഗ്രസ് പാമ്പാടി മണ്ഡലം സെക്രട്ടറി പ്രശാന്ത് , യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അനൂപ് അബൂബക്കർ എന്നിവരാണ് റിമാൻഡിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന കളക്ടറേറ്റ് മാർച്ചുമായി ബന്ധപ്പെട്ട പൊലീസ് കേസിൽ നിന്ന് രക്ഷപ്പെടാൻ കോൺഗ്രസ് നേതാക്കളുടെ പെടാപ്പാട് സംബന്ധിച്ച് ഇന്നലെ ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സമരവുമായി ബന്ധപ്പെട്ട് അക്രമത്തിന് ഇടയിൽ പരിക്കേറ്റിരുന്നു. നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പരിക്കുണ്ട്. അതുകൊണ്ടുതന്നെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആണ് പൊലീസ് കേസെടുത്തത്.
ശനിയാഴ്ച രാത്രി മുതൽ തന്നെ പോലീസ് വീഡിയോദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതാണ് കോൺഗ്രസ് നേതാക്കളെ ആശങ്കയിൽ ആക്കിയത്. ഉടനടി തന്നെ പൊലീസുമായി സമവായത്തിൽ എത്തി യൂത്ത് നേതാക്കളെ ബലികൊടുത്ത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള കരുനീക്കങ്ങൾ നേതാക്കൾ ആരംഭിച്ചുവെന്നാണ് പ്രവർത്തകർക്കിടയിൽ ആരോപണം.
ജില്ലാ നേതൃത്വത്തിലെ രണ്ടു മുതിർന്ന നേതാക്കളും, സംസ്ഥാന നേതൃത്വത്തിലെ പ്രമുഖനും നേരിട്ട് ഹാജരായി വീഡിയോദൃശ്യങ്ങളിൽ നിന്ന് വിവിധ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പേരു വിവരങ്ങളും, മറ്റു വിശദാംശങ്ങളും പോലീസിന് വെളിവാക്കി കൊടുത്തു എന്ന ആക്ഷേപമാണ് ഉയരുന്നത്. പത്തോ പതിനഞ്ചോ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞാൽ മറ്റുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും എന്ന് പോലീസ് നിലപാടെടുത്ത അതുകൊണ്ടാണ് തങ്ങൾ ഇത്തരത്തിലൊരു ത്യാഗ പ്രവർത്തനം നടത്തിയതെന്ന് വിശദീകരണവും ഇവർ പലയിടത്തും കൊടുത്തതായി അറിയുന്നുണ്ട്.
കഴിഞ്ഞ ദിവസം യു.ഡി.എഫിന്റെ ജില്ലാ നേതാവ് ഡി വൈ എസ് പി ഓഫിസിൽ നേരിട്ടെത്തി പ്രവർത്തകരെ തിരിച്ചറിഞ്ഞ് പൊലീസിന് പേര് പറഞ്ഞ് കൊടുത്തിരുന്നു. പ്രതികളുടെ ലിസ്റ്റ് തരാൻ പൊലീസ് ആവശ്പ്പെട്ടപ്പോഴായിരുന്നു യു.ഡി.എഫ് നേതാക്കളുടെ ഈ നീക്കം.