ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി. അത്രയേ എനിക്കു പറയാനുള്ളൂ” ; മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ”ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി. അത്രയേ എനിക്കു പറയാനുള്ളൂ”- മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങ‍ളോട് വീ‍ണയുടെ ഭര്‍ത്താവു കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ആരോപണത്തിനു ഡിജിറ്റല്‍ തെളിവുമായി കുഴല്‍നാടന്‍ മുന്നോട്ടു വരുന്നതിനു മുന്‍പായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.

Advertisements

കേരളത്തില്‍ യുഡിഎഫ് തുടര്‍ പ്രതിപക്ഷമാകാനുളള ഒരുപാടു കാരണങ്ങളില്‍ ഒന്ന് ഇത്തരം പ്രചാ‍രണങ്ങളാണെന്നു റിയാസ് പറഞ്ഞു. അതെല്ലാം പഴയ‍താണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ ഇതൊക്കെ ഉയര്‍ന്നു വന്നിരുന്നു. അവ ജനം തള്ളി‍യതിന്റെ തെളിവാണ് ഇടതുപക്ഷത്തിന്റെ വന്‍ വിജയം. താന്‍ മത്സരിച്ച ബേപ്പൂരില്‍ ഇത്തരം പ്രചാ‍രണം സജീവമാക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. പക്ഷേ ചരിത്ര വിജയമാണു ബേപ്പൂരിലുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാത്യു കുഴല്‍നാ‍ടനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ: ”അദ്ദേഹത്തിന് ഇനിയും ഇനിയും പറയാനുള്ള അവകാശമുണ്ട്. ജനാധിപത്യത്തില്‍ ഒരാള്‍ക്കു പറഞ്ഞ കാര്യം തന്നെ പറയാനുള്ള അവകാശമില്ലെന്നു പറയാന്‍ പറ്റുമോ? മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ എന്ന് ഒരിക്കല്‍ പറയും. ദുല്‍ഖറിന്റെ വാപ്പയാണു മമ്മൂട്ടിയെന്നു പിന്നീടു പറയും”. മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Hot Topics

Related Articles