അയർലന്റിനെതിരായ മത്സരത്തിലെ പ്രകടനം ; ഐസിസി ടി20 റാങ്കിംഗില്‍  നേട്ടമുണ്ടാക്കി സഞ്ജു

ലണ്ടന്‍ : ഐസിസി ടി20 റാങ്കിംഗില്‍ ഒറ്റ മത്സരം കൊണ്ട് നേട്ടമുണ്ടാക്കി സഞ്ജു സാംസണ്‍. അയര്‍ലാന്‍റിനെതിരെ അര്‍ദ്ധസെഞ്ച്വറി നേട്ടത്തോടെ നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗാണ് സഞ്ജുവിന് സഹായകമായത്. ടി20 കരിയറിലെ ആദ്യ അര്‍ദ്ധശതകമാണ് സഞ്ജു നേടിയത്.

Advertisements

അയര്‍ലാൻഡിന് എതിരെ 77 റണ്‍സ് അടിച്ച സഞ്ജു ഐസിസി ടി20 റാങ്കിംങ്ങില്‍ 144ആം സ്ഥാനത്തേക്കാണ് എത്തിയിട്ടുള്ളത്. കരിയറില്‍ സഞ്ജു നേടുന്ന ഏറ്റവും ഉയര്‍ന്ന ഐസിസി റാങ്കിങ്‌സ് കൂടിയാണിത്. 201-ാം റാങ്കിംഗില്‍ നിന്നാണ് ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് സഞ്ജു 57 സ്ഥാനങ്ങള്‍ കടന്ന് 144 ലേയ്‌ക്ക് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയര്‍ലന്റിനെതിരെ തകര്‍പ്പന്‍ പ്രകടനത്തോടെ സെഞ്ച്വറി നേടിയ ദീപക് ഹൂഡയും റാങ്കിംഗില്‍ മുന്നേറി. 414 സ്ഥാനങ്ങള്‍ ഒറ്റയടിക്ക് കടന്ന് 104-ാം സ്ഥാനത്തേയ്‌ക്കാണ് ഹൂഡ എത്തിയത്. അയര്‍ലാന്റിനെതിരെ ആദ്യമത്സരത്തില്‍ ഹൂഡ 47 റണ്‍സ് അടിച്ചിരുന്നു.

Hot Topics

Related Articles