കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ആക്രമിച്ച് തകർത്ത സംഭവം; ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത കേസ്

കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ആക്രമിച്ച് തകർക്കുകയും കല്ലെറിയും തീപ്പന്തം എറിയുകയും ചെയ്ത സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത കേസ് പ്രകാരം കേസ്. കോട്ടയം നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാർട്ടി ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഓഫിസ് ആക്രമിച്ച് തകർക്കുകയും ചെയ്ത സംഭവത്തിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.

Advertisements

വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ കോട്ടയം നഗരത്തിൽ പ്രകടനം നടത്തുകയും ഡിസിസി ഓഫിസ് അടിച്ചു തകർക്കുകയും ചെയ്തത്. എ.കെ.ജി സെന്റർ ആക്രമിച്ചതിലും ബോബ് എറിഞ്ഞതിലും പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ കോട്ടയം നഗരത്തിൽ പ്രകടനം നടത്തിയത്. നേരത്തെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിക്കും കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഈ കേസിലെ പ്രതികൾക്ക് ജാമ്യവും നൽകിയിരുന്നു. ഇതേ സംഘം തന്നെയാണ് ഇപ്പോൾ ആക്രമണം നടത്തിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Hot Topics

Related Articles