കോട്ടയം : ഏറ്റുമാനൂരിൽ കോടതി വളപ്പിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിൽ തെങ്ങ് വീണു. ശനിയാഴ്ച ഉച്ചയ്ക്ക് 11.30 ഓടെ ആയിരുന്നു അപകടം. ഏറ്റുമാനൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ.വിജയചന്ദ്രന്റെ കാറിന് മുകളിലാണ് തെങ്ങ് വീണത്. കാർ പാർക്ക് ചെയ്ത ശേഷം ഇദേഹം കോടതിയിലേയ്ക്ക് പോയിരുന്നു. ഈ സമയം സമീപത്തെ പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
Advertisements
ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തെ തുടർന്ന് കോടതി വളപ്പിന് സമീപത്തെ കോടതി റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഈ വളപ്പിലാണ് ബ്ലോക്ക് ഓഫിസ് , കുടുംബ കോടതി അടക്കമുള്ള ഓഫിസുകൾ പ്രവർത്തിക്കുന്നത്. രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി തെങ്ങ് വെട്ടി മാറ്റുന്നതിനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്.