കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ചിത്രരചന ക്യാമ്പ് : ശിൽപ്പി കെ എസ് രാധാകൃഷ്ണൻ ലോഗോ പ്രകാശനം ചെയ്തു

കോട്ടയം : കേരള ചിത്രകല പരിഷത്തിന്റെ ” മഴയേ…” സംസ്ഥാന ചിത്രരചന ക്യാമ്പിന്റെ ലോഗോ പ്രശസ്ത ശിൽപ്പി കെ എസ് രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. കോട്ടയം കേരള ലളിതകല അക്കാദമി ഹാളിൽ നടന്ന യോഗത്തിൽ കേരള ചിത്രകലാപരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ സിറിൽ പി ജേക്കബ് അധ്യക്ഷതവഹിച്ചു.
ആർട്ടിക്സ് കേരളയുടെ ചീഫ് പ്രൊമോട്ടർ പ്രസന്നൻ ആനിക്കാട്, ചിത്രകലാപരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ്‌ ബിനുരാജ് കലാപീഠം,സെക്രട്ടറി ഓനിക്സ് പൗലോസ്, എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ചിത്രകാരൻ വർഗീസ് കളത്തിൽ ആണ് ലോഗോ ഡിസൈൻ ചെയ്തത്.

Advertisements

ജൂലൈ 30 മുതൽ 31 വരെ എറണാകു അധ്യാപക ഭവനിലാണ് 200 ഓളം ചിത്രകാരന്മാർ അണിനിരക്കുന്ന ക്യാമ്പ് നടക്കുക. കേരളത്തിലെ വിവിധ ജില്ലകളിനിന്നും പ്രശസ്തരായ 200 ളം ചിത്രകാരന്മാർ ഈ ദ്വിദിന ക്യാമ്പിൽ പങ്കെടുക്കും.മഴയേ വിഷയമാക്കിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രണ്ടടി സമചതുരത്തിലുള്ള ക്യാൻവാസിൽ അക്രൈലിക് നിറങ്ങളിലാണ് ചിത്രങ്ങൾ രചിക്കുന്നത്. ക്യാമ്പിന് ശേഷം ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും എറണാകുളത്തു പിന്നീട് നടത്തുന്നതാണ്.

Hot Topics

Related Articles