ദുക്റാന ദിനം പ്രവൃത്തിദിനം ; സർക്കാരിനെതിരെ പ്രതിഷേധവുമായി പാലായിൽ കോൺഗ്രസ് ; സർക്കാർ ഓഫീസുകൾ ഞായറാഴ്ച പ്രവർത്തിച്ചാൽ ബലംപ്രയോഗിച്ച് അടപ്പിക്കും : പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ്

കോട്ടയം : ഞായറാഴ്ച ആയിട്ടും ദുക്റാന ദിനം പ്രവൃത്തിദിനം ആക്കിയ ഇടതു സർക്കാർ ക്രൈസ്തവ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതായി കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് ആരോപിച്ചു. വിഷയത്തിൽ മറുപടി പറയേണ്ടത് കേരള കോൺഗ്രസാണ്. പാലായിൽ നാളെ സർക്കാർ ഓഫീസുകൾ ഇത്തരത്തിൽ പ്രവർത്തിച്ചാൽ ബലംപ്രയോഗിച്ച് അടപ്പിക്കും.

Advertisements

കത്തോലിക്കാ വിഭാഗം പരിശുദ്ധമായി ആചരിക്കുന്ന ദിവസമാണ് ദുക്റാന അല്ലെങ്കിൽ സെയ്ന്റ് തോമസ് ഡേ. ഈ ദിവസം ഒരു പ്രവർത്തി ദിനം ആക്കിയ പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്, വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഇടതുമുന്നണിയുടെ പ്രധാന ഘടകകക്ഷി എന്ന നിലയിൽ വിശ്വാസികളോട് ഇതിനു മറുപടി പറയാനുള്ള ബാധ്യത കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശ്വാസികളുടെ വികാരത്തെ വെല്ലുവിളിച്ചുകൊണ്ട് നാളെ പാലായിൽ അവശ്യ സർവീസുകൾ ഒഴികെ ഏതെങ്കിലും ഓഫീസുകൾ പ്രവർത്തിച്ചാൽ അവ ബലംപ്രയോഗിച്ച് അടപ്പിക്കും എന്നും കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് അറിയിച്ചു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന ഭക്ത സംഘടനകളെയും, അവയുടെ പ്രതിനിധികളെയും സിപിഎം സൈബർ സഖാക്കൾ വർഗീയവാദികൾ ആയി ചിത്രീകരിച്ചുകൊണ്ട് നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles