കേരള എൻജിഒ യൂണിയൻ ചെസ്സ് കാരംസ് ജില്ലാതല മത്സരങ്ങൾ പൂര്‍ത്തിയായി

കോട്ടയം: കേരള എൻജിഒ യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീക്കതിർ കലാവേദി ചെസ് കാരംസ് മത്സരങ്ങൾ നടത്തി. 8-ാമത് സംസ്ഥാന ചെസ്സ്-കാരംസ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായി സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയിലെമ്പാടും നിന്നുള്ള ജീവനക്കാരുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായി.

Advertisements

എന്‍ജിഒ യൂണിയന്‍ ഹാളില്‍ വച്ച് നടത്തിയ ജില്ലാതല മത്സരം അഖിലേന്ത്യാ ചെസ്സ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി രാജേഷ് നാട്ടകം ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി ഉദയൻ വികെ സ്വാഗതവും തീക്കതിർ കലാവേദി കൺവീനർ ലക്ഷ്മി മോഹൻ നന്ദിയും രേഖപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെസ് മത്സരത്തിൽ തീക്കോയി ഗ്രാമപഞ്ചായത്തിലെ തോമസ് മാത്യു ഒന്നാം സ്ഥാനവും മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ സിനില്‍കുമാര്‍ രണ്ടാം സ്ഥാനവും നേടി.
കാരംസ് മത്സരത്തിൽ കോട്ടയം ടൗൺ പ്ലാനിംഗ് ഓഫീസിലെ റിനോഷ് ടി തോമസ് ഒന്നാം സ്ഥാനവും കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ ഷെല്ലി ഇ എല്‍ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതല ചെസ്സ് കാരംസ് ചാമ്പ്യൻഷിപ്പ് ജൂലൈ 17-ന് എറണാകുളത്ത് പള്ളിമുക്ക് സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ വച്ച് നടക്കും.

Hot Topics

Related Articles