കോട്ടയം: അഭയക്കേസിൽ ഹൈക്കോടതി അപ്പീർ ജാമ്യഹർജി അനുവദിക്കുകയും, പിന്നീട് ഏർപ്പെടുത്തിയ ഉപാധിയിൽ ഇളവ് അനുവദിക്കുകയും ചെയ്ത സാഹചര്യത്തിൽ സിസ്റ്റർ സ്റ്റെഫി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിട്ടു. കൊച്ചിയിലെ സിബിഐ ഓഫിസിൽ എത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയോടെയാണ് സിസ്റ്റർ സ്റ്റൈഫിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതേ തുടർന്ന് കൊച്ചിയിലെ സിബിഐ ഓഫിസിൽ എത്തി സ്റ്റൈഫി ഒപ്പിടുമായിരുന്നു. എന്നാൽ, ഇത് ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടി സ്റ്റൈഫി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നിലവിൽ സ്റ്റൈഫി കോട്ടയത്താണ് താമസിക്കുന്നത്. സ്റ്റൈഫി താമസിക്കുന്ന കോട്ടയം എസ്.എച്ച് മൗണ്ട് കോൺവെന്റിന്റെ പരിധിയിലുള്ള ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നാവശ്യപ്പെട്ടാണ് സ്റ്റൈഫി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഇത് അംഗീകരിക്കാതിരുന്ന കോടതി അഭയക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നതിനു അനുവാദം നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയ സിസ്റ്റർ സ്റ്റൈഫി വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ മുന്നിലെത്തി ഒപ്പിട്ടു. തുടർന്നു ഇവർ സ്റ്റേഷനിലേയ്ക്കു മടങ്ങി. എല്ലാ ആഴ്ചയിലും സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി സ്റ്റൈഫിയ്ക്കു ജാമ്യം അനുവദിച്ചിരിക്കുന്നത്.